App Logo

No.1 PSC Learning App

1M+ Downloads
പഠിതാവ് പഠന പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴുള്ള മനോനിലയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നത് ഏതു നിയമമാണ് ?

Aഅഭ്യാസ നിയമം

Bസന്നദ്ധത നിയമം

Cഫല നിയമം

Dസാമീപ്യ നിയമം

Answer:

B. സന്നദ്ധത നിയമം

Read Explanation:

  • തോൺണ്ടെെക്ക് ശ്രമ പരാജയ പഠന സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് പഠന നിയമങ്ങൾ ആവിഷ്കരിച്ചു. 
  • തോൺണ്ടെെക്കിൻ്റെ  പഠന നിയമങ്ങൾ പഠന നിയമത്രയം എന്നറിയപ്പെടുന്നു. 
  • പലതവണ ശ്രമ പരാജയങ്ങൾ നടക്കുമ്പോൾ ശരിയായ പഠനം നടക്കുന്നു എന്ന് തോൺണ്ടെെക്ക് വാദിച്ചു.  
  • ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ (Trilogy of learning)
  1. സന്നദ്ധത നിയമം (Law of Rediness)
  2. ഫല നിയമം / പരിണാമ നിയമം (Law of Effect)
  3. അഭ്യാസ നിയമം / ആവർത്തന നിയമം (Law of Exercise)

സന്നദ്ധത നിയമം (Law of Rediness)

  • ഏതൊരു പ്രവർത്തനത്തിനും സന്നദ്ധത ആവശ്യമാണ്. 
  • പഠിതാവ് പഠന പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴുള്ള മനോനിലയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നത് സന്നദ്ധത നിയമമാണ്.
  • പഠിതാവ് സന്നദ്ധനായിരിക്കുമ്പോൾ പ്രവർത്തിച്ചാൽ ഫലം തൃപ്തി ജനകമായിരിക്കും. 
  • സന്നദ്ധത ഇല്ലാതെ പ്രവർത്തിക്കുന്നതും സന്നദ്ധനായിരിക്കുമ്പോൾ പ്രവർത്തിക്കാതിരിക്കുന്നതും അസ്വാസ്ഥ്യജനകമായിരിക്കും. 

Related Questions:

Focus on a stimulus is known as
The word aptitude is derived from the word 'Aptos' which means ---------------
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിലെ പ്രക്രിയ അല്ലാത്തത് ?
ജോൺ ഡ്യൂയി ആരംഭിച്ച പരീക്ഷണ വിദ്യാലയം ?
'ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു' - ഇത് ഏത് ജെസ്റ്റാൾട്ട് തത്വമാണ് ?