App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥങ്ങൾ വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്നതും കീറുന്നതും ഏത് തരം മാറ്റത്തിൽ ഉൾപ്പെടുന്നു ?

Aരാസ മാറ്റം

Bഭൗതിക മാറ്റം

Cജൈവ മാറ്റം

Dഇതൊന്നുമല്ല

Answer:

B. ഭൗതിക മാറ്റം

Read Explanation:

ഭൗതിക മാറ്റം (Physical Change):

  • ഒരു ഭൗതിക മാറ്റത്തിൽ ദ്രവ്യത്തിന്റെ രൂപം മാറുന്നു, എന്നാൽ പദാർത്ഥത്തിലെ                      ദ്രവ്യത്തിന്റെ തരം മാറുന്നില്ല.
  • പദാർത്ഥങ്ങൾ വികസിക്കുന്നതും, ഉരുകുന്നതും, പൊട്ടുന്നതും, കീറുന്നതും എല്ലാം ഭൗതിക മാറ്റത്തിന്റെ ഉദാഹരണങ്ങൾ ആണ്. 
  • ഇത് ഒരു താൽക്കാലിക മാറ്റം ആണ് 
  • ഉദാഹരണം - ഐസ് ഉരുകി ജലം ആകുന്നത് 

രാസ മാറ്റം (Chemical Change):

  • ഒരു രാസമാറ്റത്തിൽ, ദ്രവ്യത്തിന്റെ തരം മാറി പുതിയ ഗുണങ്ങളുള്ള ഒരു പുതിയ    പദാർത്ഥം ഉണ്ടാകുന്നു.
  • സ്ഥിരമായ മാറ്റമാണ് രാസ മാറ്റം 
  • ഉദാഹരണം - തടി കത്തി കരി ആകുന്നത്  

Related Questions:

ഊർജം അളക്കുന്ന യൂണിറ്റ് ആണ് :
പ്രകാശ സംശ്ലേഷണം _____ ത്തെ രാസോർജ്ജമാക്കി മാറ്റുന്നു .
'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .