ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് - 2005 (NCF 2005)
- വിദ്യാഭ്യാസ അവകാശ നിയമം - 2009 (RTE 2005)
- പാഠ്യ പദ്ധതി പരിഷ്കരണത്തിന് NCERT പ്രത്യേക പ്രാധാന്യം നൽകുന്നു. കരിക്കുലം ഫ്രെയിം വർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ (2000) എന്നതിന്റെ പരിഷ്കരണമാണ് 2005-ൽ നടന്നത്. ഇതിലേയ്ക്കായി പ്രാഫ. യാശ്പാലിന്റെ നേതൃത്വത്തിൽ NCERT ഒരു ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം കൊടുത്തു.
- ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ നിർമാണത്തിന്റെ പൂർണ ചുമതല ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിക്കായിരുന്നു. 21 ദേശീയ ഫോക്കസ് ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങൾ ഈ കമ്മിറ്റിക്ക് സഹായകരമായി ഉണ്ടായിരുന്നു. അവർ പ്രധാനമായും ശ്രദ്ധിച്ച മേഖലകളായിരുന്നു :-
-
- പാഠ്യപദ്ധതി പരിഷ്കരണ മേഖലകൾ
- ക്രമമായ പരിഷ്കരണം
- ദേശീയ അഭിരുചി
NCF 2005 ന്റെ പ്രധാന നിർദ്ദേശങ്ങൾ :-
- പഠിതാവിന്റെ വികാസം, പാനം എന്നിവയെ സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാടുണ്ടായിരിക്കണം.
- അറിവ് നിർമ്മാണത്തിനും സർഗാത്മകതയ്ക്കും അവസരം നൽകണം.
- നിർമാണം, കണ്ടെത്തൽ, അപഗ്രഥനം, വിമർശനാവാദി എന്നിവ വളർത്തണം.
- ബോധനമാധ്യമം മാതൃഭാഷ ആയിരിക്കണം.
- ഇന്ത്യയുടെ ബഹു ഭാഷാ സ്വഭാവത്തെ സ്കൂൾ വിദ്യാഭ്യാസത്തിലെ സമ്പത്തായി ഉപയോഗിക്കുക.
- ഘടനാപരമായ പരിഷ്കരണങ്ങളുടെ ലക്ഷ്യം വിദ്യാഭ്യാസ ഗുണമേന്മയായിരിക്കണം.
- പാഠ്യപദ്ധതി പരിഷ്കരണത്തിലെ വ്യവസ്ഥാ സംബന്ധിയായ ഏറ്റവും പ്രധാന നടപടി പരീക്ഷാ പരിഷ്കരണമാണ്. ചോദ്യങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തി മൂല്യനിർണയത്തിൽ ഓർമ്മശക്തിയേക്കാൾ പ്രാധാന്യം സർഗാത്മകതയ്ക്കും യുക്തി ചിന്തയ്ക്കും നൽകണം.
- വിദ്യാഭ്യാസ സംവിധാനങ്ങളുടെ നവീകരണത്തിന് സാമൂഹികപങ്കാളിത്തം ഉറപ്പാക്കണം.
പാഠ്യപദ്ധതി രൂപീകരണത്തിൽ NCF 2005 നിർദ്ദേശിക്കുന്ന അഞ്ച് നിയമതത്ത്വങ്ങൾ :-
- അറിവിനെ സ്കൂളിനു പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക.
- കാണാപാഠം പഠിക്കുന്ന രീതി ഒഴിവാക്കുക.
- പാഠ പുസ്തകങ്ങൾക്കപ്പുറത്തേക്ക് പാഠ്യ പ്രവർത്തനങ്ങളെ വികസിപ്പിക്കുക.
- പരീക്ഷകൾ കൂടുതൽ അയവുള്ളതാക്കുകയും ക്ലാസ് മുറിയിലെ പഠനാനുഭവങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്യുക.
- രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തിൽ പരസ്പരം താൽപര്യം എടുക്കുന്നതും വ്യത്യാസങ്ങൾക്കതീതമായ ഒരു സ്വത്വം വളർത്തിക്കൊണ്ടു വരിക.