Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമാനന്തവാടി

Bകൊടക്

Cബത്തേരി

Dതൃപ്പൂണിത്തറ

Answer:

A. മാനന്തവാടി

Read Explanation:

  • വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.
  • വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്
  • പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി
  • പഴശ്ശിരാജായുടെ ഭൗതിക ശരീരം തോമസ് ഹാർവെ ബാബർ യുടെ നേതൃത്വത്തിൽ മാനന്തവാടിയിലേക്ക് കൊണ്ടു വരികയും എല്ലാ ബഹുമതികൾ ഓടുകൂടി തന്നെ അടക്കം ചെയ്യുകയും ചെയ്തു .

പഴശ്ശിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ:

  • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് : മാനന്തവാടി (വയനാട്)
  • പഴശ്ശി മ്യൂസിയം : ഈസ്റ്റ് ഹിൽ (കോഴിക്കോട്)
  • പഴശ്ശി ഡാം : വളപട്ടണം പുഴ (കണ്ണൂർ)
  • പഴശ്ശി ശവകുടീരം : മാനന്തവാടി
  • പഴശ്ശി സ്മൃതി മന്ദിരം : മട്ടന്നൂർ
  • പഴശ്ശി ഗുഹ : മലപ്പുറം
  • പഴശ്ശി കോളേജ് : പുൽപ്പള്ളി (വയനാട്), മട്ടന്നൂർ (കണ്ണൂർ)

 


Related Questions:

താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക (i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം
മാവിലത്തോട് എന്ന പ്രദേശം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Samyukhta Rashtriya Samithi was organised in connection with
ഈഴവമെമ്മോറിയൽ ഒപ്പുവെച്ചവരുടെ എണ്ണം ?
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?