Challenger App

No.1 PSC Learning App

1M+ Downloads
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.

Aസമാന്തര

Bശ്രേണീ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. സമാന്തര

Read Explanation:

ശ്രേണീരീതി:

Screenshot 2024-12-14 at 10.47.41 AM.png
  • സെല്ലുകളെ ശ്രേണീരീതിയിൽ ക്രമീകരിക്കുമ്പോൾ, ഒരു സെല്ലിന്റെ പോസിറ്റീവ് ടെർമിനൽ, രണ്ടാമത്തെ സെല്ലിന്റെ നെഗറ്റീവ് ടെർമിനലുമായാണ് ബന്ധിപ്പിക്കുന്നത്.

  • ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും കൂടുന്നു.

  • ശ്രേണീ രീതിയിൽ സെല്ലുകളെ ക്രമീകരിച്ചാൽ ലഭിക്കുന്ന ആകെ emf, സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കും.

  • ശ്രേണീ രീതിയിൽ സെല്ലുകൾ ബന്ധിപ്പിക്കുന്ന ഒരു സന്ദർഭമാണ്, ടിവിയുടെ റിമോട്ട് കൺട്രോൾ.

സമാന്തര രീതി:

Screenshot 2024-12-14 at 11.19.22 AM.png
  • ഒരു സെല്ലിന്റെ +, - എന്നിവ യഥാക്രമം അടുത്ത സെല്ലിന്റെ +, - മായി ബന്ധിപ്പിക്കുന്ന രീതിയാണ് സമാന്തര രീതി.

  • സമാന്തര രീതിയിൽ സമാന സെല്ലുകൾ ക്രമീകരിക്കുമ്പോൾ, ഒരു സെല്ലിന്റെ പൊട്ടെൻഷ്യൽ വ്യത്യാസത്തിന് തുല്യമായ പൊട്ടെൻഷ്യൽ വ്യത്യാസം മാത്രമേ ലഭിക്കുകയുള്ളൂ.

  • വൈദ്യുത പ്രവാഹം കൂടുതൽ സമയത്തേക്ക് ലഭിക്കുവാൻ വേണ്ടിയാണ്, ഇത്തരത്തിൽ സെല്ലുകൾ ബന്ധിപ്പിക്കുന്നത്.

  • മൊബൈൽ ഫോണിന്റെയും മറ്റും പവർ ബാങ്കുകളിൽ, സമാന്തര രീതിയിലാണ് സെല്ലുകൾ ഘടിപ്പിക്കുന്നത്.

Note:

Screenshot 2024-12-14 at 11.25.00 AM.png

  • പൊട്ടെൻഷ്യൽ വ്യത്യാസം ലഭിക്കാത്തതിനാൽ, ഈ രീതിയിൽ സെല്ലുകൾ ക്രമീകരിക്കുവാൻ പാടില്ല.


Related Questions:

ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ----.
സെല്ലുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഘടകം ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്തത് ?
ഏത് ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത് ?
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു. ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ---.