പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും കൂടിച്ചേരുന്ന ഭാഗം :
Aകുടക്
Bനെല്ലിയാമ്പതി
Cനീലഗിരി
Dപളനി
Answer:
C. നീലഗിരി
Read Explanation:
പശ്ചിമഘട്ടം
- അറബിക്കടലിനു സമാന്തരമായി ഗുജറാത്തിലെ താപ്തി നദിയുടെ നദീമുഖം മുതൽ കന്യാകുമാരി വരെ 1600 km ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പർവതനിര.
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര
- പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം - 900 m.
- കേരളത്തിൽ അറിയപ്പെടുന്നത് - സഹ്യപർവതം
- പശ്ചിമഘട്ടം തമിഴ്‌നാട്ടിൽ അറിയപ്പെടുന്നത് - നീലഗിരി മല
- കേരളത്തിലെ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം
- ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയായി വർത്തിക്കുന്നു
- പശ്ചിമഘട്ടം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട്, കേരളം
- പശ്ചിമഘട്ടത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങൾ - മാത്രേൻ, ലോനോവാല - ഖാണ്ഡല, മഹാബലേശ്വർ, പഞ്ച്ഗാനി, അംബോളി, കുന്ദ്രേമുഖ്, കുടക്
- പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി - ആനമുടി (2695m)
- പശ്ചിമഘട്ടമലനിരയിലെ ഏറ്റവും വലിയ പട്ടണം - പൂനെ (മഹാരാഷ്ട്ര)
- പശ്ചിമഘട്ടത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കുന്നുകൾ അറിയപ്പെടുന്നത് - ഏലമല.
- പശ്ചിമഘട്ടത്തെ രണ്ടായി മുറിക്കുന്ന ചുരം - പാലക്കാടൻ ചുരം
പൂർവ്വ ഘട്ടം (Eastern Ghats)
- ഇന്ത്യയുടെ കിഴക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കും സമാന്തരമായുള്ള പർവ്വത ശ്രേണിയാണ് പൂർവ്വഘട്ടം.
- പശ്ചിമഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായ ആകൃതിയിലുള്ള താഴ്ന്ന മലനിരകളുടെ ഒരു ശേഖരമാണ് പൂർവ ഘട്ടം
- വടക്ക് ഒറീസ്സയിലെ മഹാനദിയുടെ താഴ്‌വരയിൽ ആരംഭിക്കുന്ന പൂർവ്വഘട്ടം, ആന്ധ്രാ പ്രദേശിലൂടെ തമിഴ്‌നാട്ടിലെ നീലഗിരിയുടെ തെക്കേയറ്റം വരെ വ്യാപിച്ചുകിടക്കുന്നു.
- പശ്ചിമഘട്ടത്തെയും പൂർവ്വഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരയായി നീലഗിരി മലകൾ വർത്തിക്കുന്നു
- പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടക്കുള്ള പ്രദേശത്തെ കൊറമാണ്ടൽ തീരം എന്നറിയപ്പെടുന്നു
- പശ്ചിമ-പൂർവഘട്ടങ്ങളുടെ സംഗമസ്ഥലം - നീലഗിരി