Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമതീരവും പൂർവ്വതീരവും സന്ധിക്കുന്നത് ?

Aമംഗലാപുരം

Bകന്യാകുമാരി

Cകൊല്ലം

Dപോണ്ടിച്ചേരി

Answer:

B. കന്യാകുമാരി

Read Explanation:

പൂർവ്വ തീരസമതലം

  • ഗംഗാനദി മുതൽ കന്യാകുമാരി മുനമ്പുവരെ നീണ്ടുകിടക്കുന്നതാണ് പൂർവ്വ തീരസമതലം.

  • പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കൂടിയവയാണ്.

  • ഉയർത്തപ്പെട്ട തീരത്തിനുദാഹരണമാണ് കിഴക്കൻ തീരസമതലങ്ങൾ.

  • പടിഞ്ഞാറൻ തീരസമതലത്തേക്കാൾ വിസ്തൃതമാണ് കിഴക്കൻ തീരസമതലം.

  • കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ പൂർവതീരങ്ങളിൽ വിശാലമായ ഡൽറ്റകൾ സൃഷ്ടിക്കുന്നു. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദി കളുടെ ഡെൽറ്റകൾ ഇവയിൽ ഉൾപ്പെടുന്നു. 

  • പൂർവ്വ തീരസമതലത്തെ വടക്കൻ തീരമെന്നും കോറമാൻഡൽ തീരമെന്നും രണ്ടായി തിരിക്കുന്നു.

  • കന്യാകുമാരി മുതൽ കൃഷ്‌ണാനദിയുടെ അഴിമുഖം വരെ കോറമാൻഡൽ തീരമെന്നും അവിടുന്ന് സുന്ദർബൻസ് വരെയുള്ള ഭാഗം നോർത്ത് സിർക്കാർ എന്നും അറിയപ്പെടുന്നു.

  • ചോള സാമ്രാജ്യത്തെ തമിഴിൽ ചോളമണ്ഡലം എന്നാണ് അറിയപ്പെട്ടിരുന്നത്. 

  • ഇത് ലോപിച്ചാണ് കോറമാൻഡൽ എന്ന പദം ഉണ്ടായത്.

  • ഒഡീഷയുടെ തീരപ്രദേശം ഉത്കൽ സമതലം എന്നറിയപ്പെടുന്നു.

  • ഒഡീഷയിലെ ചിൽക്ക തടാകം പൂർവ്വ തീരസമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

  • വടക്ക് കിഴക്കൻ മൺസൂണിൻ്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്നു.

  • ഇന്ത്യയുടെ പൂർവതീര സമതലത്തിൻ്റെ തെക്കൻ ഭാഗം കോറമാൻഡൽ തീരം എന്നറിയപ്പെടുന്നു 

  • വടക്കു കിഴക്കൻ മൺസൂണിലൂടെ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരസമതലം - കൊറമാണ്ടൽ

  • പശ്ചിമതീരവും പൂർവ്വതീരവും സന്ധിക്കുന്നത് കന്യാകുമാരിയിലാണ്

  • കോറമാണ്ടൽ തീരം അവസാനിക്കുന്ന പോയിന്റ് - ഫാൾസ് ഡിവി പോയിന്റ്


Related Questions:

ഇന്ത്യയുടെ തീരദേശം വ്യാപിച്ചു കിടക്കുന്നത് :
താഴെ പറയുന്നവയിൽ ഒരു തീരം ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽപ്പെട്ടതല്ല അത് ഏതെന്ന് കണ്ടെത്തി എഴുതുക:
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. തീരസമതലത്തെ പശ്ചിമ തീരസമതലമെന്നും പൂർവ്വതീരസമതലമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
  2. ഡെക്കാൺ പീഠഭൂമിയെ ചുറ്റി 6100 കി.മീ. ദൈർഘ്യമുള്ള തീരദേശം ഉപദ്വീപീയ ഇന്ത്യയ്ക്കുണ്ട്.
  3. തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമാണ് എക്കൽ മണ്ണ്
  4. ഗുജറാത്തിലെ കച്ച്-കത്തിയവാർ തീരം പശ്ചിമ തീരത്തിന് ഉദാഹരണമാണ്.
    കോറമാണ്ഡൽ തീരം എന്നറിയപ്പെടുന്നത്