Challenger App

No.1 PSC Learning App

1M+ Downloads
പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?

Aപ്രാഥമിക വിവരങ്ങൾ

Bപ്രതിഫലനാത്മക കുറിപ്പ്

Cവിലയിരുത്തൽ പേജ്

Dപ്രക്രിയാ പേജ്

Answer:

B. പ്രതിഫലനാത്മക കുറിപ്പ്

Read Explanation:

ടീച്ചിംഗ് മാന്വൽ

ദൈനംദിന പാഠാസൂത്രണ രേഖയാണ് ടീച്ചിങ് മാന്വൽ.

പാഠാസൂത്രണത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ

  1. പ്രാഥമിക വിവരങ്ങൾ

  2. പ്രക്രിയാ പേജ്

  3. വിലയിരുത്തൽ പേജ്

  4. പ്രതിഫലനാത്മക ചിന്ത

  5. പ്രതിഫലനാത്മക കുറിപ്പ് (Riflection note)

പ്രതിഫലനാത്മക കുറിപ്പ് (Riflection note) :-

  • ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായകമാകുന്ന പാഠാസൂത്രണത്തിലെ ഭാഗം.

  • പ്രതിഫലനാത്മക കുറിപ്പിൽ, പഠനപ്രവർത്തനങ്ങൾ എങ്ങനെ നടന്നുവെന്നും, കുട്ടികളുടെ പ്രതികരണം എന്തായിരുന്നുവെന്നും, ഉദ്ദേശിച്ച ലക്ഷ്യങ്ങൾ എത്രത്തോളം നേടാനായെന്നും അധ്യാപകൻ രേഖപ്പെടുത്തുന്നു. ഇതിലൂടെ, അടുത്ത ക്ലാസ്സുകളിൽ വരുത്തേണ്ട മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.

  • പ്രതിവാര എസ് ആർ ജി, സബ്ജക്ട് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുന്നതിനും, തുടർ ആസൂത്രണത്തിന് ദിശാബോധം നൽകുന്നതിനും,  ടേമിലെ സി ഇ.  ക്രോഡീകരണത്തിനും പ്രതിഫലനാത്മക കുറിപ്പ് സഹായിക്കുന്നു.

 


Related Questions:

താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?
പ്രയോഗിക വാദത്തിന്റെ ജന്മനാട്?
പ്രകടനപര ബുദ്ധിമാപിനി ഏറ്റവും അനുയോജ്യമായത് ?
പഠിതാക്കളുടെ ആവശ്യങ്ങളിലും കഴിവുകളിലും താൽപര്യങ്ങളിലും സാമൂഹിക പശ്ചാതലങ്ങളിലും ഊന്നൽ നൽകുന്ന ബോധന സമീപനം ഏതാണ് ?
മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ?