Challenger App

No.1 PSC Learning App

1M+ Downloads
പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?

Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Bമിശ്ര സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

A. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Read Explanation:

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

  • മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ മൂലധനം , വിഭവങ്ങൾ, സംരംഭകത്വം തുടങ്ങിയ ഉൽപാദന ഘടകങ്ങൾ സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്നു.
  • ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം വിപണിയിലെ ഡിമാൻഡിനെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു,
  • അത്കൊണ്ട് ഇത് വിപണി സമ്പദ്‌വ്യവസ്ഥ (Market Economy) എന്നും അറിയപ്പെടുന്നു.
  • ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഈ  സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ് 
  • മുതലാളിത്ത സമ്പദ്‌ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിൽ സമ്പദ്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്‌.
  • ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ്‌ രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
  • അതിനാലാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നത്.
  • സർക്കാർ ഇടപെടൽ കുറവായതിനാൽ വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്

Related Questions:

Which among the following is not a feature of Capitalism ?
ഒരു പ്രദേശത്തെ ഇരുപത് അംഗങ്ങളോളം വരുന്ന ആളുകൾ ഒത്തുചേർന്ന് ചെറിയ സംഘങ്ങൾ രൂപീകരിക്കുന്നു. ഓരോ അംഗവും നിശ്ചിത തുക സംഘത്തിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾ ഈ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകുന്നു. അങ്ങനെ രണ്ടു രീതിയിൽ കിട്ടിയ പണം മൂലധനമാക്കി അംഗങ്ങൾക്ക് വായ്‌പ നൽകുന്നു. ഈ സമ്പ്രദായമാണ് :

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പൊതു ഉടമസ്ഥതയിലുള്ള ഉല്പാദനോപാധികൾ
  2. കേന്ദ്രീകൃത ആസൂത്രണം
  3. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം.
  4. സ്വകാര്യ സംരംഭകരുടെ അഭാവം
    What has been the MOST significant impact of remittances in Kerala?
    ‘From each according to his capacity, to each according to his need’ is the maxim of