App Logo

No.1 PSC Learning App

1M+ Downloads
പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?

Aകൂത്ത്

Bകൂടിയാട്ടം

Cപാഠകം

Dതുള്ളൽ

Answer:

D. തുള്ളൽ

Read Explanation:

തുള്ളൽ

  • മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ.
  • 'സാധാരണക്കാരന്റെ/പാവങ്ങളുടെ കഥകളി' എന്നറിയപ്പെടുന്ന കലാരൂപം 

  • തുള്ളൽ മൂന്ന് തരമാണുള്ളത് -  ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻതുള്ളൽ
  • പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്‌ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്.
  • കൂടുതൽ പ്രചാരമുള്ളത് ഓട്ടൻതുള്ളലിനാണ്.
  • തുള്ളൽവിഭാഗങ്ങളിൽ കിരീടമില്ലാത്തത് - ശീതങ്കൻതുള്ളൽ
  • തുള്ളലിന് ഉപയോഗിക്കാവുന്ന വാദ്യോപകരണങ്ങൾ - മദ്ദളം, കുഴിതാളം

കുഞ്ചൻ നമ്പ്യാർ

  • തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്  
  • കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്. 
  • കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലം - കിള്ളിക്കുറുശ്ശി മംഗലം (പാലക്കാട്)
  • ചാക്യാർ കൂത്തിന് പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.
  • തുള്ളൽ രൂപപ്പെടുത്തുന്നതിന് കുഞ്ചൻ നമ്പ്യാർ ആശ്രയിച്ച കലാരൂപം - പടയണിത്തുള്ളൽ 
  • കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ 
  • കുഞ്ചൻനമ്പ്യാരുടെ പ്രശസ്ത തുള്ളൽകൃതിയായ 'കല്യാണസൗഗന്ധികം' ശീതങ്കൻ തുള്ളൽ വിഭാഗത്തിൽപെടുന്നു
  • ആദ്യത്തെ തുള്ളൽ കൃതി - കല്യാണസൗഗന്ധികം (ശീതങ്കൻതുള്ളൽ)
  •  'താളപ്രസ്‌താരം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - കുഞ്ചൻ നമ്പ്യാർ

  • 'കൃഷ്ണാർജ്ജുനവിജയം' തുള്ളൽക്കഥയുടെ'കർത്താവ് - അമ്പയാറു പണിക്കർ 

 


Related Questions:

കലാമണ്ഡലം കുട്ടനാശാൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What is the name of the dance-drama composed by Siddhendra Yogi that played a foundational role in the Kuchipudi tradition?
Which folk dance of Gujarat involves performers moving in circles around a lamp or idol of Goddess Shakti during the Navratri festival?
Which of the following statements about the folk dances of Sikkim is accurate?
Which of the following is a key feature of Bharatanatyam, as described in its traditional performance style?