Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ വികാസഘട്ടങ്ങളല്ലാത്തതേത് ?

Aമൂർത്ത മനോവ്യാപാരഘട്ടം

Bപ്രാഗ് മനോവ്യാപാരഘട്ടം

Cഇന്ദ്രിയ ചാലകഘട്ടം

Dപ്രതിരൂപാത്മക ഘട്ടം

Answer:

D. പ്രതിരൂപാത്മക ഘട്ടം

Read Explanation:

  • വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി  നാലു ഘട്ടങ്ങളുണ്ടെന്ന്  പിയാഷെ അഭിപ്രായപ്പെടുന്നു.
  1. സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - 0 - 2  വയസ്സുവരെ
  2. പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational  Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
  3. മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
  4. ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ

 

  • പ്രതിരൂപാത്മക ഘട്ടം ജെറോം എസ് . ബ്രൂണറുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ വരുന്നതാണ്.

Related Questions:

മനുഷ്യന്റെ വികാസഘട്ടങ്ങളെ പ്രധാനമായും രണ്ട് ആയി തിരിക്കുമ്പോൾ, അവ ഏതൊക്കെയാണ്?
ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :
Select the term used to describe the process that individual use to manage and adapt to challenges and stressors in life.
വികസനാരംഭം തുടങ്ങുന്നത് :
ഒരു ഘട്ടത്തിൽ വച്ച് വികസന പുരോഗതി നിലക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ?