Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് സചേതന ചിന്ത (Animism), കേന്ദ്രീകരണം (centration) എന്നിവ ഏത് വൈജ്ഞാനിക വികാസ ഘട്ടത്തിന്റെ സവിശേഷതകളാണ് ?

Aഇന്ദ്രിയ ചാലക ഘട്ടം (Sensory-motor stage)

Bപ്രാഗ് മനോവ്യാപാര ഘട്ടം (Pre-operational stage)

Cഔപചാരിക മനോവ്യാപാര ഘട്ടം (Formal operational stage)

Dമൂർത്ത മനോവ്യാപാര ഘട്ടം (Concrete operational stage)

Answer:

B. പ്രാഗ് മനോവ്യാപാര ഘട്ടം (Pre-operational stage)

Read Explanation:

  • പ്രാഗ് മനോവ്യാപാരഘട്ടം-മനോവ്യാപാര പൂർവഘട്ടം എന്നും പറയും. രണ്ടു മുതൽ ഏഴു വയസ് വരെയാണിത്. 
  • പ്രാഗ് മനോവ്യാപാരഘട്ടത്തിന്റെ സവിശേഷതകൾ
    1. സചേതന ചിന്ത (വസ്തുക്കളിൽ ജീവികളുടെ പ്രത്യേകതകൾ ആരോപിക്കൽ) 
    2. അഹം കേന്ദ്രിത ചിന്ത-സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാണുന്നു. 
  • പ്രായപൂർത്തിയായവരുടെ ധാരണകളെ ബോധപൂർവ്വം തിരിച്ചറിയാനും മനസ്സിലാക്കാനും വ്യക്തമാക്കാനുമുള്ള കഴിവിന്റെ ആവിർഭാവമാണ് വൈജ്ഞാനിക വികസനം എന്ന് നിർവചിക്കപ്പെടുന്നു. 
  • വൈജ്ഞാനിക വികാസത്തെക്കുറിച്ച് ചിട്ടയായ പഠനം നടത്തിയ ആദ്യത്തെയാളായി പിയാഷെ പലപ്പോഴും അംഗീകരിക്കപ്പെടുകയും അതിന് അതിന്റെ പേര് നൽകുകയും ചെയ്തു. കുട്ടിയുടെ വൈജ്ഞാനിക വികാസത്തിന്റെ സ്റ്റേജ് സിദ്ധാന്തമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന.
  • അദ്ദേഹം വൈജ്ഞാനിക വികസനത്തിന്റെ നാല് ഘട്ടങ്ങൾ നിർദ്ദേശിച്ചു :-
    1. ഇന്ദ്രിയചാലകഘട്ടം 
    2. പ്രാഗ്മനോവ്യാപാര ഘട്ടം 
    3. മൂർത്തമനോവ്യാപാരഘട്ടം 
    4. ഔപ ചാരിക മനോവ്യാപാരഘട്ടം
 

Related Questions:

താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ എത്ര തലങ്ങൾ ആണ് ഉള്ളത് ?
ഒരുവൻ സമവയസ്ക സംഘത്തിലെ സജീവ ഭാഗം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുന്നത് ഏത് ഘട്ടത്തിലാണ് ?
കുട്ടികളുടെ സ്ഥൂല പേശി വികാസത്തിന് ഉതകുന്ന പ്രവർത്തനം ?
വൈജ്ഞാനിക വികസനത്തിൽ ബാഹ്യ സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പഠിതാവ് ഒരു അപ്രന്റീസിനെ പോലെയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?