പിരിച്ചെഴുതുക - അവൻ :
Aഅവ് + ൻ
Bഅ + വൻ
Cഅ + അൻ
Dഅവ + ൻ
Answer:
C. അ + അൻ
Read Explanation:
പിരിച്ചെഴുത്ത്
അവൻ - അ + അൻ
അന്വർഥം - അനു +അർഥം
അത്യാഗ്രഹം - അതി + ആഗ്രഹം
ആയുഷ്കാലം - ആയുഃ +കാലം
എണ്ണൂറ് - എൺ + നൂറ്
അദ്ദേഹം - അ + ദേഹം
അത്രയേറെ - അത്ര + ഏറെ
അനുത്തമം - അനു + ഉത്തമം
അന്തർദ്ധാനം - അന്തർ + ധാനം
അന്യേതരം - അന്യ + ഇതരം
അഹങ്കാരം - അഹം + കാരം