Challenger App

No.1 PSC Learning App

1M+ Downloads
പിറ്റ്യൂട്ടറി ഗ്രന്ഥിയെയും അതുവഴി അന്തസ്രാവി വ്യവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏത് ഭാഗമാണ്

Aഹൈപ്പോതലാമസ്

Bമെഡുല്ല ഒബ്ലോംഗേറ്റ

Cസെറിബ്രം

Dസെറിബെല്ലം

Answer:

A. ഹൈപ്പോതലാമസ്

Read Explanation:

മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത്. നാഡീവ്യവസ്ഥയെ പീയൂഷഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന മുഖ്യധർമ്മമാണ് ഇവ നിർവ്വഹിക്കുന്നത്. ശരീരതാപനില, ജലസംതുലനം, രക്തസംവഹന പ്രക്രിയ, മുലപ്പാൽ സ്രവണം, ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു.


Related Questions:

Which cranial nerve allows us to chew food?
പ്രോകാരിയോട്ടിക് കോശങ്ങളിൽ DNA ----------------- ആകൃതിയിലാണ്.
Respiratory centre in human beings is:
What is not found in grey matter, a major component of the brain?
The part of brain which controls mood and anger in our body is ?