App Logo

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

Aഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ട് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കുറയുന്നു

Bപിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് വരുമ്പോൾ ലോഹസ്വഭാവം കുറയുന്നു.

Cപിരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നു

Dഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ട് വരുമ്പോൾ ലോഹസ്വഭാവം കുറയുന്നു.

Answer:

B. പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് വരുമ്പോൾ ലോഹസ്വഭാവം കുറയുന്നു.

Read Explanation:

  • പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴോട്ടു പോകുന്തോറും ഷെല്ലു കളുടെ എണ്ണം വർധിക്കുന്നതിനാൽ മൂലകങ്ങളുടെ ആറ്റത്തിന്റെ വലിപ്പം വർദ്ധിക്കുന്നു.
  • പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ടു പോകുന്തോറും ന്യൂക്ലിയസിന് ബാഹ്യതമ ഇലക്ട്രോണുകളിൽ മേലുള്ള ആകർഷണ ബലം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കുറഞ്ഞുവരുന്നു.
  • ഒരു പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ടു പോകുമ്പോൾ ലോഹ സ്വഭാവം കുറയുന്നു.
  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരു മ്പോൾ ലോഹ സ്വഭാവം കൂടുന്നു.
  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ അലോഹ സ്വഭാവം കുറയുന്നു.
  • പീരിയഡിൽ ഇടത് നിന്ന് വലത്തേക്ക് പോകുന്തോറും അലോഹ സ്വഭാവം കൂടുന്നു.

Related Questions:

Lanthanides belong to which block?
What is the correct order of elements according to their valence shell electrons?
In modern periodic table Group number 13 is named as ?
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
________ is a purple-coloured solid halogen.