പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്ന ഗർഭനിരോധന മാർഗം ഏത്Aഗർഭനിരോധന ഉറകൾBഡയഫ്രംCവാസക്ടമിDഹോർമോൺ ഗുളികകൾAnswer: A. ഗർഭനിരോധന ഉറകൾ Read Explanation: ഹോർമോൺ ഗുളികകൾ (Oral Contraceptive Pills) - അണ്ഡോത്സർജനം തടസ്സപ്പെടുത്തുന്നു.ഗർഭനിരോധന ഉറകൾ (Condoms) - പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്നു.ഡയഫ്രം (Diaphragm) - പുംബീജങ്ങൾ ഗർഭാശയത്തിൽ എത്തുന്നത് തടയുന്നു.വാസക്ടമി (Vasectomy) - ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്നു.പുംബീജ നാശിനികൾ (Spermicides) - ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.ഗർഭാശയാന്തര ഉപകരണങ്ങൾ (Intra Uterine Devices) - ഇംപ്ലാന്റേഷൻ തടയുന്നു.ട്യൂബക്ടമി (Tubectomy) - അണ്ഡവാഹിയെ മുറിച്ചോ കെട്ടിവച്ചോ അണ്ഡത്തിൻറെ സഞ്ചാരപാത അടയ്ക്കുന്നു. Read more in App