പുതിയ അഖിലേന്ത്യ സർവീസ് രൂപീകരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ ?
Aലോകസഭയിൽ
Bരാജ്യസഭയിൽ
Cസുപ്രീം കോടതിയിൽ
Dക്യാബിനറ്റ് മന്ത്രാലയത്തിൽ
Answer:
B. രാജ്യസഭയിൽ
Read Explanation:
അഖിലേന്ത്യാ സർവീസ്
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 312ലാണ് അഖിലേന്ത്യാ സേവന തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥ ചെയ്യുന്നത്
ആര്‍ട്ടിക്കിള്‍ 312 (1)പ്രകാരം രാജ്യസഭയുടെ 3 -ല്‍ 2 അംഗങ്ങളുടെ പിന്തുണയോടെ രാജ്യസഭ പ്രമേയം പ്രഖ്യാപിക്കുകയും ദേശീയ താല്‍പര്യത്തിന് അത് ആവശ്യമാണെന്ന് വോട്ട് ചെയ്യുകയും ചെയ്താല്‍, പാര്‍ലമെന്റ് നിയമപ്രകാരം ഒന്നോ അതിലധികം അഖിലേന്ത്യാ സേവന തസ്തികകൾ സൃഷ്ടിക്കാവുന്നതാണ്.
അഖിലേന്ത്യാ സേവനങ്ങൾക്ക് കേന്ദ്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുക്കുന്നവരെ കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും ഉത്തരവാദിത്വം ഉള്ളവരാണ് അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥർ.