App Logo

No.1 PSC Learning App

1M+ Downloads
പുന്നപ്ര വയലാർ സമരം നടന്ന വർഷം :

A1946

B1938

C1942

D1947

Answer:

A. 1946

Read Explanation:

പുന്നപ്ര വയലാർ സമരം

  • തിരുവിതാംകൂർ ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരുടെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം 
  • 1946 ഒക്ടോബർ 24 മുതൽ 27 വരെ നടന്ന ശക്തമായ ജനകീയ സമരമായിരുന്നു ഇത്.
  • തുലാം 10 സമരമെന്നും പുന്നപ്ര വയലാർ സമരം അറിയപ്പെടുന്നു.
  • പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാം എന്നാൽ ഭരണത്തിൽ അന്തിമ അധികാരം ദിവാനു തന്നെയായിരിക്കും എന്നതായിരുന്നു സി പി രാമസ്വാമി അയ്യർ പുറപ്പെടുവിച്ച നിയമം.
  • ഇത് അമേരിക്കൻ മോഡൽ എന്നാണ് അറിയപ്പെടുന്നത്.
  • പുന്നപ്ര-വയലാർ സമരത്തിൽ ഉയർന്നുവന്ന മുദ്രാവാക്യമാണ് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്നത്. 
  • പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി "ഉലക്ക" എന്ന നോവൽ രചിച്ച സാഹിത്യകാരൻ : പി കേശവദേവ്

Related Questions:

പഴശ്ശിരാജ മരണപ്പെട്ട വർഷം?
"ചത്താലും ചെത്തും കൂത്താളി" എന്നത് ഏത് സമരത്തിൻ്റെ മുദ്രാവാക്യമായിരുന്നു ?
2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

1.പഴശ്ശി സ്മാരകം  - കോഴിക്കോട്

2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

3.പഴശ്ശി ഡാം             - മാനന്തവാടി