App Logo

No.1 PSC Learning App

1M+ Downloads
പുരാതന റോമിലെ ആദ്യത്തെ രേഖാമൂലമുള്ള നിയമസംഹിത ഏതാണ് ?

Aകോൺസീലിയം പ്ലെബിസ്

Bദ കോഡ് ഓഫ് ദി ട്വൽവ് ടേബിൾസ്

Cപാട്രീഷ്യൻ നിയമം

Dസെനറ്റ് നിയമം

Answer:

B. ദ കോഡ് ഓഫ് ദി ട്വൽവ് ടേബിൾസ്

Read Explanation:

റോമൻ സമൂഹം

(1) പാട്രീഷ്യൻ - ഉന്നത വിഭാഗങ്ങൾ

(2) പ്ലെബിയൻസ് - സാധാരണക്കാർ 

(3) അടിമകൾ

  • 2 ബോഡികൾ - അസംബ്ലിയും സെനറ്റും

  • സെനറ്റ് - പരമോന്നത ബോഡി- പാട്രീഷ്യൻ

  • സെനറ്റ് – സെനെക്സ്/ "വൃദ്ധൻ" (Senate, from "senex" - old man) എന്ന ലാറ്റിൻ വാക്കിൽ നിന്ന് വന്നതാണ്

  • അസംബ്ലി ഓഫ് ദി പ്ലെബിയൻസ് - കോൺസീലിയം പ്ലെബിസ് - പ്ലെബിയൻസ് (അസംബ്ലി ഓഫ് ദി പ്ലെബിയൻസ് (Assembly of the Plebeians) എന്നത് റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരായ പൗരന്മാർ, അതായത് പ്ലെബിയൻസ്, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ഒരു നിയമനിർമ്മാണ സമിതിയായിരുന്നു. ഇതിനെ കോൺസീലിയം പ്ലെബിസ് (Concilium Plebis) എന്നും അറിയപ്പെട്ടിരുന്നു.)

  • പാട്രീഷ്യന്മാർക്കും പ്ലെബിയന്മാർക്കും രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടായിരുന്നു

  • മൊത്തം ജനസംഖ്യയുടെ 10% മാത്രമാണ് പട്രീഷ്യൻമാർ

  • സമ്പത്തോ രാഷ്ട്രീയ അധികാരമോ സമ്പാദിച്ചതുകൊണ്ട് മാത്രം ഒരു പ്ലീബിയൻ പാട്രീഷ്യനാകാൻ കഴിയില്ല. 

  • മിശ്രവിവാഹം നിയമം മൂലം നിരോധിച്ചിരുന്നു.

  • പ്ലെബിയൻസ് ആവശ്യങ്ങൾ ഉന്നയിച്ചു

  • നിയമസംഹിത ആവശ്യപ്പെട്ടു

  • സൈനികസേവനം നടത്തില്ലെന്ന് ഭീഷണി മുഴക്കി

  • അപ്പിയസ് ക്ലോഡിയസിൻ്റെ അധ്യക്ഷതയിൽ സെനറ്റ് പത്ത് അംഗ കമ്മീഷനെ നിയോഗിച്ചു

  • the Code of the Twelve Tables (പന്ത്രണ്ട് പട്ടികകളുടെ കോഡ് ബി.സി.ഇ. 450-ൽ പുരാതന റോമിൽ ഉണ്ടാക്കിയ നിയമങ്ങളുടെ ഒരു കൂട്ടമാണ്. റോമൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ രേഖാമൂലമുള്ള നിയമസംഹിതയായിരുന്നു ഇത്. പന്ത്രണ്ട് വെങ്കല ഫലകങ്ങളിൽ ഈ നിയമങ്ങൾ കൊത്തിവച്ചിരുന്നു.)

  • റിപ്പബ്ലിക് ഭരിച്ചത് 2 കോൺസൽമാരോ മജിസ്‌ട്രേറ്റുകളോ ആണ് 

  • റോമൻ മജിസ്ട്രേറ്റുകൾ പ്രെറ്റേഴ്സ് എന്നും അറിയപ്പെടുന്നു

  • കാലാവധി: 1 വർഷം 

  • സൈന്യത്തെ നയിച്ചു

  • കൂടിയാലോചനകൾ നടത്തി തീരുമാനങ്ങൾ എടുക്കേണ്ടതായിരുന്നു

  • അവർ പരസ്പരം വീറ്റോയ്ക്ക് വിധേയരായിരുന്നു

  • എല്ലാ പ്രധാന തീരുമാനങ്ങൾക്കും സെനറ്റിൽ നിന്ന് അനുമതി ലഭിക്കേണ്ടതായിരുന്നു 

  • പാട്രീഷ്യൻമാരുടെ ആധിപത്യം നിലനിന്നു

  • ബിസി 367-ൽ കോൺസൽഷിപ്പുകളിലൊന്ന് പ്ലെബിയക്കാർക്ക് നൽകി

  • 300 BCE- പ്ലെബിയൻമാർക്ക് പൗരോഹിത്യം നൽകി  

  • കൃഷിക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം- പ്ലെബിയൻമാർക്ക് ലഭിച്ചു

  • ബിസി 326-ൽ Debt-bondage (കടബാധ്യത) നിർത്തലാക്കി  

  • അടിമത്തം തീവ്രമായി

  • റിപ്പബ്ലിക്കിൻ്റെ ഉദ്യോഗസ്ഥൻ : സെൻസർ


Related Questions:

ഗ്രീസിൽ ഉടലെടുത്ത സ്റ്റോയിക് തത്വചിന്തയുടെ ഉപജ്ഞാതാവ് ആര് ?
ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് ആര് ?
ക്രിസ്ത്യാനികളെ അംഗീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തി ആരായിരുന്നു?
റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരായ പൗരന്മാർ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച നിയമനിർമ്മാണ സമിതിയുടെ പേരെന്തായിരുന്നു ?
ഏത് രാജാവിന്റെ പേരിൽ നിന്നാണ് മിനോവൻ നാഗരികതയ്ക്ക് ആ പേരുവന്നത് ?