App Logo

No.1 PSC Learning App

1M+ Downloads
'പുലയ' സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര് ?

Aചട്ടമ്പി സ്വാമികൾ

Bശ്രീനാരായണഗുരു

Cഅയ്യങ്കാളി

Dകുമാരഗുരു

Answer:

C. അയ്യങ്കാളി

Read Explanation:

അയ്യങ്കാളി

  • “അധഃസ്ഥിതരുടെ പടത്തലവൻ” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : അയ്യങ്കാളി

  • ജനനം : 1863, ഓഗസ്ത് 28-ന്

  • ജന്മസ്ഥലം : പെരുംകാട്ടുവിള, വെങ്ങാനൂർ, തിരുവനന്തപുരം

  • ജന്മഗൃഹം : പ്ലാവത്തറ വീട്

  • പിതാവ് : അയ്യൻ

  • മാതാവ് : മാല

  • ഭാര്യ : ചെല്ലമ്മ

  • ബാല്യകാലനാമം : കാളി

  • അന്തരിച്ച വർഷം : 1941, ജൂൺ 18

  • അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത് : ചിത്രകൂടം (പാഞ്ചജന്യം) വെങ്ങാനൂർ

  • അയ്യങ്കാളി ജയന്തി : ഓഗസ്റ്റ് 28

  • ആത്മീയഗുരു : സദാനന്ദ സ്വാമികൾ

  • കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത് : അയ്യങ്കാളി

  • അയ്യങ്കാളിയുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിലെ ആദ്യത്തെ കർഷക തൊഴിലാളി പണിമുടക്ക് നടന്ന സ്ഥലം : വെങ്ങാനൂർ.

  • ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം : 2002 ഓഗസ്റ്റ് 12

  • അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം)ആരംഭിച്ച വർഷം : 2010

  • കേരളത്തിൽ അധ:കൃത ജനവിഭാഗങ്ങൾക്ക് വേണ്ടി ആദ്യത്തെ വിദ്യാലയം സ്ഥാപിച്ച നവോത്ഥാന നായകൻ : അയ്യങ്കാളി (1905)

  • 'പുലയ' സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ

  • പുലയ സമുദായത്തിലെ വിദ്യാർഥികൾക്കു വേണ്ടി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപള്ളിക്കൂടം സ്ഥാപിച്ച വർഷം : 1905

  • അധഃസ്ഥിതർക്ക് പൊതു വഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരമുറയാണ് : വില്ലുവണ്ടിയാത്ര.

  • അയ്യങ്കാളി പ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വർഷം : 1893

  • അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത് : വെങ്ങാനൂർ നിന്നും തിരുവനന്തപുരം വരെ


Related Questions:

കേന്ദ്രമന്ത്രി ആയ ആദ്യ മലയാളി വനിത ആരാണ് ?
വി. ടി. ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം ?
"Mokshapradeepam" the work written by eminent social reformer of Kerala
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
One of the Tamilnadu social reform leader who arrived in Vaikkam during the course of Vaikkam Satyagraha.