App Logo

No.1 PSC Learning App

1M+ Downloads
പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു ---- ആണ്?

Aഏകാത്മക മിശ്രിതം

Bഭിന്നാത്മക മിശ്രിതം

Cമൂലകം

Dസംയുക്തം

Answer:

A. ഏകാത്മക മിശ്രിതം

Read Explanation:

ഏകാത്മക മിശ്രിതം (Homogenous Mixture):

    ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       മഴ വെള്ളം, വിനാഗിരി, ഉപ്പു വെള്ളം, ലോഹക്കൂട്ടുകൾ (alloys),  

ഭിന്നാത്മക മിശ്രിതം (Heterogenous Mixture):

    ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       കടൽ ജലം, ചെളിവെള്ളം, കഞ്ഞിവെള്ളം, ചോക്കുപൊടിയും വെള്ളവും, വെള്ളവും എണ്ണയും  

മൂലകങ്ങൾ (Elements):

        രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്, ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധ പദാർത്ഥങ്ങളെ, മൂലകങ്ങൾ എന്ന് വിളിക്കുന്നു.  

സംയുക്തങ്ങൾ (Compounds):

       രണ്ടോ അതിലധികമോ മൂലകങ്ങൾ, രാസ പ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളെ, സംയുക്തങ്ങൾ എന്ന് വിളിക്കുന്നു.  


Related Questions:

ലയിക്കുന്ന ഉൽപ്പന്ന സ്ഥിരാങ്കം വർദ്ധിക്കുന്നതിനനുസരിച്ച് ______________വർദ്ധിക്കുന്നു
ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ ________ എന്ന് പറയുന്നു
ഏതാനും തുള്ളി ഫിനോൾഫ്തലീൻ ചേർത്താൽ പിങ്ക് നിറം ലഭിക്കുന്ന ലായനി
Hardness of water is due to the presence
'യൂണിവേഴ്സൽ സോൾവെൻറ്' എന്നറിയപ്പെടുന്നത് എന്ത്?