പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
Aഒരു മീറ്റർ
Bരണ്ടു മീറ്റർ
Cഅഞ്ചു മീറ്റർ
Dപത്തു മീറ്റർ
Answer:
C. അഞ്ചു മീറ്റർ
Read Explanation:
Motor Vehicle Driving Regulations 2017ലെ റെഗുലേഷൻ 22 ഒരു വാഹനത്തിന്റെ നിർത്തലും, പാർക്ക് ചെയ്യലും (Stopping, Parking) എന്ന വിഷയത്തെ പ്രതിപാദിക്കുന്നു
ഇത് പ്രകാരം ഒരു വാഹനം നിർത്തുവാൻ പാടില്ലാത്തത് :
- റോഡ് ഇടുങ്ങിയതൊ, കാഴ്ച തടസ്സപ്പെടുതുന്നതൊ ആയ സ്ഥലത്ത്
- ഒരു കൊടും വളവിലൊ (sharp bend), അതിനടുത്തോ
- ഒരു ആക്സിലറേഷൻ ലെയിനിലൊ (acceleration lane), ഡീസിലറേഷൻ (deceleration lane) ലെയിനിലൊ
- ഒരു പെഡസ്ട്രിയൻ ക്രോസ്സിംഗിലോ, അതിന് മുൻപുള്ള 5 മീറ്ററിലോ (പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും അഞ്ചു മീറ്റർ മുന്നേയാണ് വാഹനം നിർത്തേണ്ടത്)
- ഒരു ലെവൽ ക്രോസ്സിംഗിൽ
- ഒരു ട്രാഫിക് സിഗ്നൽ ലൈറ്റിനൊ, "GIVE WAY' അടയാളത്തിനൊ, 'STOP അടയാളത്തിനൊ 5 മീറ്റർ മുൻപ് അല്ലെങ്കിൽ അതിൽ കുറവ്, അല്ലെങ്കിൽ ഒരു നിർത്തിയിട്ടിരിക്കുന്ന വാഹനം, മറ്റ് റോഡ് ഉപയോക്താക്കളുടെ കാഴ്ചയിൽ നിന്ന് റോഡ് അടയാളങ്ങളെ മറയ്ക്കാൻ സാധ്യതയുണ്ടെങ്കിൽ