App Logo

No.1 PSC Learning App

1M+ Downloads
പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ് ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്ന നടപടി ഏത് ?

Aസ്വകാര്യവൽക്കരണം

Bഉദാരവൽക്കരണം

Cനിക്ഷേപ വിൽപന

Dആഗോളവൽക്കരണം

Answer:

A. സ്വകാര്യവൽക്കരണം

Read Explanation:

സ്വകാര്യവൽക്കരണം

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്താവകാശമോ നിർവഹണ ചുമതലയോ സ്വകാര്യമേഖലയ്ക്ക് കൈമാറുക
  • ഗവേർമെന്റ് കമ്പനികളെ സ്വകാര്യ കമ്പനികളാക്കി മാറ്റുന്നത് പ്രധാനമായും 2 രീതിയിലാണ്
        1. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവേർമെന്റ് പിൻവാങ്ങുക
        2. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്കു വിൽക്കുക
  • പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്കു വിൽക്കുന്നതിനെ പറയുന്ന പേരാണ് ; മൂലധന നിക്ഷേപ സ്വകാര്യവൽക്കരണം[ Disinvestment ]


സ്വകാര്യവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

  • സാമ്പത്തിക അച്ചടക്കവും, ആധുനികവൽക്കാരണവും കൊണ്ടുവരിക.
  • സ്വകാര്യമൂലധനം മികച്ച മാനേജ്മെൻറ് എന്നിവയെ പൊതുമേഖലയുടെ വികസനത്തിനായി വേണ്ട രൂപത്തിൽ ഉപയോഗികുക.
  • രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർധിപ്പിക്കുക.

Related Questions:

ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത് ഏത്?

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

  1. ഗൾഫ് യുദ്ധം
  2. വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്
  3. ഉയർന്ന ഫിസ്ക്കൽ കമ്മി
  4. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്
    കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ മത്സരം അവതരിപ്പിച്ച മാർഗ്ഗം ഏത് ?

    ഇന്ത്യയുടെ പുതിയ സാമ്പത്തിക നയത്തിന്റെ(NEP-1991 ) പ്രധാന ലക്ഷ്യം ?

    1. ദരിദ്ര്യവും തൊഴിൽ ഇല്ലായ്മയും കുറക്കാൻ
    2. പണപ്പെരുപ്പ നിരക്ക് കുറക്കുന്നതിനും പേയ്‌മെന്റിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ
    3. ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കിലേക്ക് നീങ്ങാനും മതിയായ വിദേശ നാണ്യ ശേഖരം കെട്ടിപ്പടുക്കാനും
    4. ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ആഗോള വൽക്കരണത്തിന്റെ രംഗത്തേക്ക് വീഴ്ത്താനും വിപണി ദിശയിൽ അതിന് പുതിയ ഊന്നൽ നൽകാനും