Challenger App

No.1 PSC Learning App

1M+ Downloads
പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 180

Bസെക്ഷൻ 181

Cസെക്ഷൻ 182

Dസെക്ഷൻ 183

Answer:

B. സെക്ഷൻ 181

Read Explanation:

BNSS Section - 181

statement to polish and use thereof - [പോലീസിന് നൽകുന്ന സ്റ്റേറ്റ്മെന്റുകളും അവയുടെ ഉപയോഗവും ]

Section 181(1)

  • ഈ അദ്ധ്യായത്തിൻ കീഴിലുള്ള ഒരു അന്വേഷണത്തിനിടയിൽ ഏതെങ്കിലും ആൾ ഒരു പോലീസ് ഉദ്യോഗസ്ഥനും നൽകുന്ന യാതൊരു സ്റ്റേറ്റ്മെന്റും, ലിഖിതമാകുന്നുവെങ്കിൽ അത് നൽകുന്നയാൾ ഒപ്പിടേണ്ടതില്ലെന്നും,

  • അത് സംബന്ധിച്ച ഒരു പോലീസ് ഡയറിയിലുള്ളതോ മറ്റു വിധത്തിലുള്ളതോ ആയ യാതൊരു റിക്കാഡും

  • അങ്ങനെയുള്ള സ്റ്റേറ്റ്മെന്റിന്റെയോ റിക്കോർഡിന്റെയോ യാതൊരു ഭാഗവും,

  • ഇതിൽ ഇതിനുശേഷം വ്യവസ്ഥ ചെയ്തിട്ടുള്ള വിധത്തിലല്ലാതെ

  • അങ്ങനെയുള്ള സ്റ്റേറ്റ്മെന്റ് നൽകിയ സമയത്ത് അന്വേഷണത്തിലായിരുന്ന ഏതെങ്കിലും കുറ്റം സംബന്ധിച്ച ഏതെങ്കിലും അന്വേഷണ വിചാരണയിലോ, വിചാരണയിലോ ഏതെങ്കിലും ആവശ്യത്തിനു ഉപയോഗിക്കാൻ പാടുള്ളതല്ല

  • എന്നാൽ ആരുടെ സ്റ്റേറ്റ്മെന്റാണോ മേൽപ്പറഞ്ഞ പ്രകാരം ലിഖിതത്തിലാക്കിയിട്ടുള്ളത്, അങ്ങനെയുള്ള ഏതെങ്കിലും സാക്ഷിയെ അന്വേഷണ വിചാരണയിൽ പ്രോസിക്യൂഷൻ സാക്ഷിയായി വിളിക്കുമ്പോൾ,

    അയാളുടെ സ്റ്റേറ്റ്മെന്റിന്റെ ഏതെങ്കിലും ഭാഗം തെളിയിക്കപ്പെടുന്നുവെങ്കിൽ

  • കുറ്റാരോപണം ചെയ്യപ്പെടുന്ന ആൾക്കും , കോടതിയുടെ അനുവാദത്തോടു കൂടെ പ്രോസിക്യൂഷനും 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയം 148-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ, സാക്ഷി പറഞ്ഞതിന് വിരുദ്ധമായി കാണിക്കാൻ ഉപയോഗിക്കാവുന്നതും

  • സ്റ്റേറ്റ്മെന്റിന്റെ ഏതെങ്കിലും ഭാഗം അപ്രകാരം ഉപയോഗപ്പെടുമ്പോൾ, അതിന്റെ ഏതെങ്കിലും ഭാഗം, സാക്ഷിയുടെ പുനർ വിസ്താരത്തിനും

  • എന്നാൽ അയാളുടെ എതിർ വിസ്താരത്തിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും വിഷയം വിശദീകരിക്കുന്നതിനു വേണ്ടി മാത്രവും ഉപയോഗിക്കാവുന്നതാണ്

Section 181(2)

  • ഈ വകുപ്പിലെ യാതൊന്നും, 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയം 26-ാം വകുപ്പിലെ (a) യിലെ വ്യവസ്ഥകളിൽ പെടുന്ന ഏതെങ്കിലും സ്റ്റേറ്റ്മെന്റിന് ബാധകമാകുന്നതായോ ആ അധിനിയത്തിലെ 23-ാം വകുപ്പിലെ 2-ാം ഉപവകുപ്പിന്റെ പരിമിതി വ്യവസ്ഥകളെ ബാധിക്കുന്നതായോ കരുതപ്പെടുന്നതല്ല.


Related Questions:

പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
Which of the following is NOT an ‘objectionable article’ under Section 94 of the Code of Criminal Procedure?
സമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട BNSS ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
  2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.