App Logo

No.1 PSC Learning App

1M+ Downloads
പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 186

Bസെക്ഷൻ 187

Cസെക്ഷൻ 188

Dസെക്ഷൻ 189

Answer:

A. സെക്ഷൻ 186

Read Explanation:

BNSS Section 186.

പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന്.-

  • (1)- പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥനോ ഒരു അന്വേഷണം നടത്തുന്ന സബ് ഇൻസ്പെക്ടറുടെ പദവിക്ക് താഴെയല്ലാത്ത പദവിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരു പോലീസ് സ്റ്റേഷന്റെ അത്, അതേ ജില്ലയിലോ വേറൊരു ജില്ലയിലോ ആയാലും, ചാർജുള്ള ഉദ്യോഗസ്ഥനോട് ഏതെങ്കിലും സ്ഥലത്ത് ഒരു പരിശോധന ചെയ്യിക്കാൻ, അങ്ങനെയുള്ള പരി ശോധന ആ ഉദ്യോഗസ്ഥന് തന്റെ സ്റ്റേഷന്റെ അതിർത്തിക്കുള്ളിൽ ചെയ്യിക്കാവുന്ന ഏതെങ്കിലും സംഗതിയിൽ ആവശ്യപ്പെടാവുന്നതാണ്.

  • (2) - അങ്ങനെയുള്ള ഉദ്യോഗസ്ഥൻ, അങ്ങനെ ആവശ്യപ്പെടുന്നതിൻമേൽ, 185)-ാം വകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി നടപടി തുടരേണ്ടതും ഏതൊരു ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണോ പരിശോധന ചെയ്‌തത്, അയാൾക്ക്, കണ്ടെടുത്ത സാധനം. വല്ലതുമുണ്ടെങ്കിൽ, അയച്ചുകൊടുക്കേണ്ടതുമാകുന്നു.

  • (3) - (1)-ാം ഉപവകുപ്പിൻകീഴിൽ ഒരു ശോധന ചെയ്യിക്കാൻ മറ്റൊരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നതിനാൽ ഉണ്ടാകുന്ന കാലതാമസം. ഒരു കുറ്റം ചെയ്‌തതിൻ്റെ തെളിവ് ഒളിച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ഫലമുളവാക്കിയേക്കാമെന്ന് വിശ്വസിക്കാൻ കാരണമുണ്ടായിരിക്കുമ്പോഴെല്ലാം, പോലീസ് സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥനോ,

  • ഈ അദ്ധ്യായത്തിൻകീഴിൽ എന്തെങ്കിലും അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരു പോലീസ് സ്റ്റേഷനിലെ അതിർത്തിക്കുള്ളിലെ ഏതെങ്കിലും സ്ഥലം, അത് തൻ്റെ സ്വന്തം പോലീസ് സ്റ്റേഷൻ്റെ അതിർത്തിക്കുള്ളിൽ ഉള്ളതായിരുന്നാലെന്നപോലെ, 185-ാം വകുപ്പിലെ വ്യവസ്ഥകളനുസരിച്ച് പരിശോധന ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യുന്നത് നിയമാനുസൃതമായിരിക്കുന്നതാണ്.

  • (4) - (3)-ാം ഉപവകുപ്പിൻകീഴിൽ പരിശോധന നടത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥൻ, എൽ പോലീസ് സ്റ്റേഷന്റെ അതിർത്തിക്കുള്ളിലാരോ അങ്ങനെയുള്ള സ്ഥലം സ്ഥിതി ചെയ്യുന്നത്. ആ പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന്, പരിശോധനയെക്കുറിച്ചുള്ള നോട്ടീസ് ഉടനടി അയക്കേണ്ടതും കൂടാതെ അങ്ങനെയുള്ള നോട്ടീസിൻ്റെ കൂടെ 103-ാം വകുപ്പിൻകീഴിൽ തയ്യാറാക്കിയ ലിസ്റ്റിന്റെ (വല്ലതുമുണ്ടെങ്കിൽ) ഒരു പകർപ്പ് അയക്കുകയും,

  • ആ കുറ്റം നടപടിക്കെടുക്കാൻ അധികാരപ്പെടുത്തപ്പെട്ട ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് 185-ാം വകുപ്പ് (1)-ളം (3)-ഉം ഉപവകുപ്പുകളിൽ പരാമർശിച്ച റിക്കാർഡുകളുടെ പകർപ്പുകൾ അയക്കുകയും ചെയ്യേണ്ടതാകുന്നു.

  • (5) - (4)-ാം ഉപവകുപ്പിൻ കീഴിൽ മജിസ്‌ട്രേറ്റിന് അയച്ചുകൊടുത്ത ഏതെങ്കിലും റിക്കാർഡിൻ്റെ ഒരു പകർപ്പ് പരിശോധന ചെയ്യപ്പെട്ട സ്ഥലത്തിൻ്റെ ഉടമസ്ഥനോ കൈവശക്കാരനോ, അപേക്ഷയിൻമേൽ സൗജന്യമായി, നൽകേണ്ടതാകുന്നു


Related Questions:

സെക്ഷൻ 59 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുണ ഉദ്യോഗസ്ഥർ ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിച്ചാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാ ആളുകളുടെയും കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാകുന്നു.
  2. ഒരു പോലീസ് ഉദ്യോഗസ്ഥനാൽ അറസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിയെയും, അയാളുടെ ബോണ്ടിന്മേലോ, ജാമ്യത്തിലോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റിൻ്റെ പ്രത്യേക ഉത്തരവിൻകീഴിലോ അല്ലാതെ വിട്ടയക്കാൻ പാടില്ല.

    താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
    2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല

      താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

      1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
      2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
      3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.
        ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
        തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?