Challenger App

No.1 PSC Learning App

1M+ Downloads
പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

ASection 71

BSection 61

CSection 60

DSection 66

Answer:

B. Section 61

Read Explanation:

Section 61 - പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് ( police to regulate and control traffic )

  • ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രമരാഹിത്യം ,തടസ്സം ,അപകടം എന്നിവ ഒഴിവാകുന്നതിനു വേണ്ടി പൊതുസ്ഥലങ്ങളിൽ ട്രാഫിക് ക്രമീകരിക്കാവുന്നതും അതിനായി ബന്ധപ്പെട്ടവർക്കെല്ലാം ന്യായമായ നിർദ്ദേശങ്ങൾ നൽകാവുന്നതും അത്തരം നിർദ്ദേശങ്ങൾ എല്ലാവരും അനുസരിക്കേണ്ടതുമാണ്


Related Questions:

സ്ത്രീകൾക്ക് പരാതിപ്പെടുന്നതിനായി ലഭ്യമായ പ്രത്യേക സൗകര്യം ഏതാണ്?
കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ

സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?

  1. സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്
  2. ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല

സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിൽ പോലീസ് സ്റ്റേഷൻ അധികാര പരിധിയിലുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സേവന -തൊഴിൽ മേഖലകളിലുള്ളവർക്കും ,സ്ത്രീകൾ ,പട്ടിക ഗോത്ര വർഗ്ഗ വിഭാഗക്കാർ എന്നിവർക്കും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്
  2. ക്രിമിനൽ കേസുകളിൽ 5 വർഷക്കാലയളവിൽ തടവിന് ശിക്ഷിച്ചതോ ,അഴിമതി ,അസൻമാർഗികം ,പെരുമാറ്റ ദൂക്ഷ്യം എന്നീ കാരണങ്ങളാൽ ഏതെങ്കിലും ഉദ്യോഗത്തിൽ നിന്നും നീക്കം ചെയ്ത യാതൊരാളെയും കമ്മ്യൂണിറ്റി സമ്പർക്ക സമിതിയിലെ ഒരംഗമായി നാമനിർദ്ദേശം ചെയ്യാൻ പാടുള്ളതല്ല
  3. കമ്മ്യൂണിറ്റി സമ്പർക്ക സമിതി ആ പ്രദേശത്ത് നിലവിലുള്ളതും ഉണ്ടായേക്കാവുന്നതുമായ പൊതുസ്വഭാവമുള്ള പോലീസ് സേവനാവശ്യങ്ങൾ പോലീസിന്റെ അർഹമായ പരിഗണനക്കായി കണ്ടെത്തേണ്ടതും ,ആ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള കർമ്മ പദ്ധതികൾ വികസിപ്പിക്കേണ്ടതുമാണ്
    ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?