App Logo

No.1 PSC Learning App

1M+ Downloads
പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?

Aവസ്തുവിൽ നിന്ന് ഭൂമിയിലേക്ക്

Bഇലക്ട്രോൺ പ്രവാഹം നടക്കുന്നില്ല

Cഭൂമിയിൽ നിന്ന് വസ്തുവിലേക്ക്

Dഇലക്ട്രോൺ പ്രവാഹം ഇരുദിശയിലേക്കും നടക്കുന്നു

Answer:

C. ഭൂമിയിൽ നിന്ന് വസ്തുവിലേക്ക്

Read Explanation:

ഡിസ്ചാർജിങ്:

       ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ഡിസ്ചാർജിങ്.

എർത്തിങ്:

  • ഒരു വസ്തുവിനെ ലോഹചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയാണ് എർത്തിങ് എന്നു പറയുന്നത്.
  • ചാർജുള്ള ഒരു വസ്‌തുവിനെ എർത്തു ചെയ്യുമ്പോൾ ഇലക്ട്രോണുകൾ ഭൂമിയിൽ നിന്ന് വസ്തുവിലേക്കോ വസ്തുവിൽ നിന്ന് ഭൂമിയിലേക്കോ പ്രവഹിച്ച് വസ്‌തുവിലെ ചാർജ് പൂർണമായും നിർവീര്യമാകുന്നു.
  • പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം ഭൂമിയിൽ നിന്ന് വസ്തുവിലേക്ക് നടക്കുന്നു. 

Related Questions:

ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?
സജാതീയ ചാർജുകൾ തമ്മിൽ ______ .
ഇലക്ട്രോൺ ബാങ്ക് :
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :