App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസ് കാലഘട്ടത്തിൽ നടന്ന ഉദയംപേരൂർ സുന്നഹദോസിൻ്റെ (1599) അദ്ധ്യക്ഷൻ ?

Aജോവന്നീസ് ഗോൺസാൽവെസ്

Bബിഷപ്പ് അലെക്‌സിസ് ഡി മെനസ്സിസ്

Cഗാഷ്യാ ഡി ഒർത്താ

Dബിഷപ്പ് അഹറ്റല്ല

Answer:

B. ബിഷപ്പ് അലെക്‌സിസ് ഡി മെനസ്സിസ്

Read Explanation:

ഉദയംപേരൂർ സുന്നഹദോസ്

  • കേരളത്തിലെ ക്രൈസ്തവ സഭയെ റോമിനോട് ആഭിമുഖ്യം ഉള്ളവരായി മാറ്റാൻ ഉദയംപേരൂരിൽ നടന്ന പുരോഹിത സമ്മേളനം. 
  • ഉദയംപേരൂർ സുന്നഹദോസ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് : 'Synod of Diamper'  
  • ഉദയംപേരൂർ സുന്നഹദോസ് നടന്നത് : 1599 ജൂൺ 20
  • നടന്ന പള്ളി : ഉദയംപേരൂർ മാർത്ത മറിയം പള്ളി
  • അധ്യക്ഷത വഹിച്ചത് : അലക്സിസ് ഡി മെനസിസ്സ്
  • ഉദയമ്പേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം : 813
  • കേരളത്തിൽ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ചരിത്ര സംഭവങ്ങൾ: 
    • 1599 ലെ ഉദയം പേരൂർ സുന്നഹദോസ്
    • 1653 ലെ കൂനൻ കുരിശ് സത്യവും

Related Questions:

മാഹി വിമോചന സമരം നടന്ന വർഷം ഏത് ?
"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. സവർണ്ണ ജാഥ ഇതോടനുബന്ധിച്ച് നടന്നതാണ്.
  2. ഇ. വി. രാമസ്വാമി നായ്ക്കർ സത്യാഗ്രഹത്തിൽ പങ്കെടുത്തു
  3. സത്യാഗ്രഹം അവസാനിക്കുമ്പോൾ സേതു ലക്ഷ്മിഭായ് ആയിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരി.
  4. ക്ഷേത്രപ്രവേശനമായിരുന്നു സത്യാഗ്രഹികളുടെ ആവശ്യം
    പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
    ഒഞ്ചിയം വെടിവെപ്പ് നടന്ന വർഷം?