Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണപ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ. പുറത്തേക്ക് വിടുന്ന ഓക്‌സിജൻ വാതകം എന്തിൻ്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്?

Aകാർബൺ ഡൈ ഓക്സൈഡ്

Bസൾഫർ ഡൈ ഓക്സൈഡ്

Cജലം

Dമഗ്നിഷ്യം ഡൈ ഓക്സൈഡ്

Answer:

C. ജലം

Read Explanation:

പ്രകാശസംശ്ലേഷണം 

  • ഹരിത സസ്യങ്ങൾ, ആൽഗകൾ, ചില ബാക്ടീരിയകൾ എന്നിവ സൗരോർജത്തെ ഗ്ലൂക്കോസിന്റെ രൂപത്തിൽ രാസ ഊർജ്ജമാക്കി മാറ്റുന്ന ജൈവ പ്രക്രിയ
  • സസ്യങ്ങൾ അവയുടെ  ആഹാരം നിർമിക്കുന്ന പ്രക്രിയയാണ് ഇത് 
  • ഹരിതസസ്യങ്ങൾ കാർബൺ ഡയോക്‌സൈഡ് സ്വീകരിച്ച് ഹരിതകത്തിന്റെ സഹായത്തോടെ ജലവും പോഷകങ്ങളും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത് 
  • പ്രകാശസംശ്ലേഷണ പ്രക്രിയയിൽ, ഓക്സിജൻ വാതകം ജലത്തിന്റെ വിഘടനത്തിന്റെ (H2O) ഒരു ഉപോൽപ്പന്നമായി ഉണ്ടാകുന്നു. 
  • പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി
  • പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ 
  • പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലൂക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.
  • സ്വന്തമായി ആഹാരം നിർമിക്കുന്നതുകൊണ്ട് സസ്യങ്ങൾ സ്വപോഷികൾ എന്ന് അറിയപ്പെടുന്നു.

Related Questions:

നൈട്രജൻ ഫിക്സേഷനുമായി ബന്ധപ്പെട്ട് സസ്യങ്ങളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ്?
Which of the following is NOT an example of asexual reproduction?
ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിൽ ഒന്നായ സെക്കോയ (Sequoia) ഏത് വിഭാഗം സസ്യങ്ങളിൽ ഉൾപ്പെടുന്നു?
Which of the following toxin is found in groundnuts ?
താഴെ പറയുന്നവയിൽ തെറ്റ് ഏതാണ്?