പ്രകാശിക കേന്ദ്രത്തിൽ നിന്ന് മുഖ്യ ഫോക്കസിലേക്കുള്ള ദൂരമാണ്
Aഫോക്കസ് ദൂരം
Bഅപർച്ചർ
Cവക്രതാ ആരം
Dപ്രകാശിക കേന്ദ്രം
Answer:
A. ഫോക്കസ് ദൂരം
Read Explanation:
Note:
ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം (P).
ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പികഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതാ കേന്ദ്രം (C).
ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യ അക്ഷം.
കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് എന്നു പറയുന്നു.