App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിനിർധാരണ സിദ്ധാന്തം വിശദീകരിച്ചത് ?

Aചാൾസ് ഡാർവിൻ

Bആൽഫ്രഡ് റസ്സൽ വാലസ്

Cതോമസ് ഹക്സ്ലി

Dഹെർബർട്ട് സ്പെൻസർ

Answer:

A. ചാൾസ് ഡാർവിൻ

Read Explanation:

പ്രകൃതി നിർധാരണ സിദ്ധാന്തം

  • ഓരോ ജീവിവർഗവും നിലനിൽക്കാനാകുന്നതിലും കൂടുതൽ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നു
  • അവ ഭക്ഷണത്തിനും വാസസ്ഥലത്തിനും ഇണയ്ക്കും വേണ്ടി മത്സരിക്കും.
  • ജീവികളുടെ എണ്ണം കൂടുതലും, വിഭവങ്ങൾ കുറവും ആകുന്ന സാഹചര്യത്തിൽ ഈ മത്സരം കൂടുതൽ കടുത്തതാകും.
  • ജീവികളിൽ നിരവധി വ്യതിയാനങ്ങൾ പ്രകടമാണ്.
  • ഇത്തരം വ്യതിയാനങ്ങൾ അനുകൂലമായതോ അല്ലാത്തതോ ആകാം.
  • നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുന്നു. അല്ലാത്തവ നശിക്കുന്നു.
  • തലമുറ തലമുറകളായി കൈമാറ്റം ചെയ്യ പ്പെടുകയും വ്യത്യസ്‌തരീതിയിൽ ആവർത്തിക്കുകയും ചെയ്യുന്ന വ്യതിയാനങ്ങൾ മുൻഗാമികളിൽനിന്ന് വ്യത്യസ്‌തമായ ജീവജാതികളെ രൂപപ്പെടുത്തുന്നു.
  • പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പാണ് (പ്രകൃതി നിർധാരണം) ഇന്നുള്ള വ്യത്യസ്‌തജീവജാതികൾ രൂപപ്പെടാനുള്ള കാരണം എന്ന ഡാർവിന്റെ വിശദീകരണമാണ് പ്രകൃതിനിർധാരണ സിദ്ധാന്തം എന്നറിയപ്പെടുന്നത്.

Related Questions:

രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച എ ഐ ഒ പാരിൻ ഏതു രാജ്യക്കാരൻ ആണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആദ്യകാല ജിറാഫുകള്‍ നീളംകുറഞ്ഞ കഴുത്തുള്ളവയായിരുന്നു

2.നീളം കുറഞ്ഞ കഴുത്തുണ്ടായിരുന്ന ആദ്യകാലജിറാഫുകളില്‍ നിന്ന് ഭക്ഷ്യദൗര്‍ലഭ്യം നേരിട്ട് ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ച ജിറാഫുകള്‍ രൂപപ്പെട്ടു എന്ന് ലാമാർക്ക് വിശദീകരിച്ചു.


യൂറോപ്പ് , ഏഷ്യ എന്നിവിടങ്ങളിൽ നിന്നും ഫോസിലുകൽ ലഭിച്ച ആധുനീക മനുഷ്യന് സമകാലീനനായിരുന്നു :

ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.അവയെ ക്രമത്തിൽ ആക്കുക:

1.യൂക്കാരിയോട്ടുകളുടെ ഉത്ഭവം

2.ജീവന്റെ ഉത്പത്തി

3.ബഹുകോശജീവികളുടെ ഉത്ഭവം

4.യൂക്കാരിയോട്ടിക് കോളനി

5.പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം

6.രാസപരിണാമം

രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?