പ്രതിഭാശാലിയായ ഒരു കുട്ടിയുടെ ഐ. ക്യു എത്ര ?
A85-ൽ താഴെ
B130 -ന് മുകളിൽ
C115 -130
D70 - 85
Answer:
B. 130 -ന് മുകളിൽ
Read Explanation:
ബുദ്ധിമാനം (Intelligence Quotiont) IQ
- ബുദ്ധിമാനം എന്ന പദം ആദ്യമായി പ്രയോഗിച്ചത് ജർമൻ മനഃശാസ്ത്രജ്ഞനായ വില്യം സ്റ്റേൺ (William Stern) ആണ്.
- മാനസികവയസ്സും (MA) കാലികവയസ്സും(CA) തമ്മിലുള്ള അനുപാദത്തിൻ്റെ ശതമാന രൂപമാണ് ബുദ്ധിമാനം (intelligence quotient)
-
IQ = Mental Age / Chronological Age x 100.
-
MA(മാനസികവയസ്സ്)
-
CA(കാലികവയസ്സ്)
- മേല്‍ സൂചിപ്പിച്ച സമവാക്യത്തിൻ്റെ അടിസ്ഥാനത്തില്‍ വെഷ്ലര്‍ ഒരു സ്കെയില്‍ ആവിഷ്കരിച്ചു. ഇതാണ് വെഷ്ലര്‍ സ്കെയില്‍.
- ഒരു കുട്ടിയുടെ മാനസിക വയസ്സ് കലികവയസ്സിനു തുല്യമായിരുന്നാൽ അവൻ്റെ ബുദ്ധിമാനം 100 ആയിരിക്കും. 100 ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവിനേയും 100 ൽ കൂടിയ ബുദ്ധിമാനം ബുദ്ധിക്കൂടുതലിനേയും കാണിക്കുന്നു
-
ബുദ്ധി നിലവാരത്തിൻ്റെ വർഗീകരണം:-വ്യക്തികളെ അവരുടെ ബുദ്ധിനിലവാരത്തിൻെറ അടിസ്ഥാനത്തിൽ ലൂയി എം. ടെര്‍മാന്‍ നടത്തിയ വർഗ്ഗീകരണം.
-
- 130 ൽ കൂടുതൽ - വളരെ മികച്ചത് / ധിക്ഷണാശാലി
-
-
115 - 130 - മികച്ചത് / ശ്രേഷ്‌ഠബുദ്ധി
-
85 - 115 - ശരാശരി
-
70 - 85 - മന്ദബുദ്ധി
-
50 - 70 - മൂഢബുദ്ധി
-
30 - 50 - ക്ഷീണബുദ്ധി
-
30 - ൽ താഴെ ജഡബുദ്ധി
-
- IQ 70 ൽ താഴെയുള്ളവരെ ദുർബലബുദ്ധിയുള്ളവർ (Feeble minded) എന്നും 130 ൽ കൂടുതലുള്ളവരെ പ്രതിഭാസമ്പന്നർ (Gifted) എന്നും വിളിക്കുന്നു.