Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയത് ഏത് ഭൗതികശാസ്ത്രജ്ഞന്റെ പേരിലാണ് ?

Aജെയിംസ് ഓം

Bജോർജ് സൈമൺ ഓം

Cഅലക്സാണ്ടർ ഓം

Dചാൾസ് ഓം

Answer:

B. ജോർജ് സൈമൺ ഓം

Read Explanation:

ജോർജ് സൈമഓം:

  • ജോർജ് സൈമൺ ഓം പ്രസിദ്ധ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്.
  • എർലാൻജൻ യൂണിവേഴ്സിറ്റിയിൽ ഗണിതാധ്യാപകനായി നിയമിതനായ ഓം പിന്നീട് മ്യൂണിക് യൂണിവേഴ്‌സിറ്റിയിൽ ഊർജതന്ത്രം വിഭാഗത്തിലെ പ്രൊഫസർ ആയി നിയമിതനായി.
  • പൊട്ടൻഷ്യൽ വ്യത്യാസം, കറന്റ്, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തിയത് അദ്ദേഹമാണ്.
  • ഇത് ഓം നിയമം എന്ന പേരിൽ അറിയപ്പെടുന്നു.
  • ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി പ്രതിരോധത്തിന്റെ യൂണിറ്റിന് 'ഓം' എന്ന പേരു നൽകിയിരിക്കുന്നു.

Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ് ?

  1. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ 
  2. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം
ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .
അമ്മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ --- നോടും, നെഗറ്റീവ് ടെർമിനലിനെ സെല്ലിന്റെ --- നോടും ബന്ധിപ്പിക്കേണ്ടതാണ്.
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
ഒരു സെല്ലിന്റെ emf അളക്കുന്ന യൂണിറ്റ് എന്താണ് ?