App Logo

No.1 PSC Learning App

1M+ Downloads
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?

Aഅയ്യങ്കാളി

Bബ്രഹ്മാനന്ദ ശിവയോഗി

Cവൈകുണ്ഠ സ്വാമികൾ

Dകുമാര ഗുരുദേവൻ

Answer:

D. കുമാര ഗുരുദേവൻ

Read Explanation:

പ്രത്യക്ഷ രക്ഷാ ദൈവസഭ :

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ സ്ഥാപിച്ച സംഘടന.
  • സ്ഥാപിതമായ വർഷം : 1909
  • ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട  
  • രക്ഷാധികാരി : കുമാരഗുരുദേവൻ
  • പ്രത്യക്ഷ രക്ഷ ദൈവ സഭയുടെ മുഖപത്രം : ആദിയാർ ദീപം
  • “നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക” എന്ന് ആഹ്വാനം ചെയ്ത നവോധാന നായകൻ : പൊയ്കയിൽ യോഹന്നാൻ. 

 

  • പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാനു ലഭിച്ച ആത്മീയ അപരനാമം : കുമാരഗുരുദേവൻ.
  • ദളിതരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പി ആർ ഡി എസ് അംഗം ആക്കുന്നതിനു വേണ്ടി അദ്ദേഹം വളരെയധികം പ്രയത്നിച്ചു. 

 

  • പി ആർ ഡി എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി തിരുവിതാംകൂറിലെ വിവിധ ഭാഗങ്ങളിൽ ഏകദേശം 125 ഏക്കറോളം ഭൂമി അദ്ദേഹം വാങ്ങിച്ചു. 
  • ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ് : പൊയ്കയിൽ യോഹന്നാൻ. 

 


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളെ കണ്ടു മുട്ടിയ വർഷം ഏതാണ് ?

വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

I)  യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍

II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. 

കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?
Who was the founder of Ezhava Mahasabha?