Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരം അറിയപ്പെടുന്നത് ?

Aഅഭിപ്രേരണ

Bബുദ്ധി

Cഅഭിരുചി

Dവ്യക്തിത്വം

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

Maslow divide human needs into ------------- categories
ഭൂപടം നിരീക്ഷിച്ച് സ്ഥാനം നിർണ്ണയിക്കൽ, കൊളാഷ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏത് M.I. മേഖലയ്ക്ക് സഹായകമാണ് ?
മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?
ഭിന്നശേഷിക്കാർ എന്നാൽ :
ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?