Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത് ?

Aഅപനിര്‍മാണം

Bആശയാനുവാദം

Cഅനുരൂപീകരണം

Dആശയരൂപീകരണം

Answer:

C. അനുരൂപീകരണം

Read Explanation:

അനുരൂപീകരണം

  • പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിയാണ് - അനുരൂപീകരണം
  • അനുരൂപീകരണ പ്രവർത്തനങ്ങൾ ഇല്ലാതെ ഉൾ ചേർന്ന വിദ്യാഭ്യാസം സാധ്യമല്ല.
  • എല്ലാവരും വ്യത്യസ്തരാണ്. പഠനരീതിയിലും വ്യത്യാസങ്ങളുണ്ട്. ആ നിലയ്ക്ക് ഭിന്നശേഷിക്കാരുടെ പരിമിതി പരിഗണിച്ചുകൊണ്ടുള്ള അനുരൂപീകരണ പ്രവർത്തനങ്ങളാണ് വേണ്ടത്.

അനുരൂപീകരണം ആവശ്യമായ മേഖലകൾ  :-

  • പഠനസാമഗ്രികളിൽ
  • മൂല്യനിർണയത്തിൽ
  • പഠനപ്രവർത്തനങ്ങളിൽ 
  • പാഠ്യപദ്ധതിയിൽ 
  • ഭൗതിക സൗകര്യങ്ങളിൽ 

Related Questions:

മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ (Psycho Analysis) ഉപജ്ഞാതാവ് ആര് ?
What are the factors affecting learning
ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി എത്ര ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
ചോദ്യത്തിന് പ്രതീക്ഷിച്ച ഉത്തരം നൽകിയ കുട്ടിയെ അധ്യാപകൻ പ്രശംസിക്കുന്നു. കൂടുതൽ പ്രശംസ പിടിച്ചുപറ്റാനുള്ള ആഗ്രഹത്താൽ കുട്ടി കൂടുതൽ നന്നായി പഠിക്കാനുള്ള ശ്രമം തുടരുന്നു. ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?