ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി എത്ര ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു ?
A2
B3
C4
D5
Answer:
C. 4
Read Explanation:
ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു.
- ഡ്രൈവ് (Drive)
- സമ്മാനിത അഭിപ്രേരണ (Incentive Motivation)
- സുദൃഢശീലം (Habit Strength)
- ഉദ്ദീപനശേഷി (Excitatory Potential)
- ഡ്രൈവ് (Drive)
- ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥ യാണ് ഡ്രൈവ്.
-
- ഉദാ: വിശപ്പ്, അറിവ്, ലൈംഗികത, ദാഹം.
- സമ്മാനിത അഭിപ്രേരണ (Incentive Motivation)
- പ്രോത്സാഹനത്തിൽ നിന്ന് ലഭിക്കുന്ന അഭിപ്രേരണ
- അഭിപ്രരണ ശക്തമാകുമ്പോൾ ഡ്രൈവിന് ശമനം ഉണ്ടാകുന്നു.
- സുദൃഢശീലം (Habit Strength)
- പ്രബലനം കൊടുക്കുമ്പോൾ ഉണ്ടാകുന്ന അനുബന്ധനത്തിന്റെ ശക്തി.
- ഉദ്ദീപനശേഷി (Excitatory Potential)
- ഡ്രൈവ്, സമ്മാനിത അഭിപ്രരണ, സുദൃഢശീലം ഇവയെല്ലാം ഉൾപ്പെടുന്നതാണ് ഉദ്ദീപനശേഷി.