പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരിലെ മന്ത്രിയോ പാർലമെന്റ് അംഗത്തിനോ എതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യോഗ്യതയുള്ള സ്ഥാപനം.Aലോകായുക്തBഹൈക്കോടതിCഇന്ത്യൻ പ്രസിഡൻറ്Dലോക്പാൽAnswer: D. ലോക്പാൽ Read Explanation: പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനങ്ങളിൽ ലോകായുക്തയും നിയമം വ്യവസ്ഥചെയ്യുന്നു. ചെയർപേഴ്‌സണടക്കം 9 അംഗങ്ങളുള്ള സമിതിയാണ് ലോക്‌പാൽ. ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം. രാഷ്ട്രപതിക്കാണ് അംഗങ്ങളുടെ നിയമനാധികാരം. ലഭ്യമാവുന്ന പരാതികളിൽ ലോക്പാലിന്റെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷനെയോ സി.ബി.ഐയെയോകൊണ്ട് അന്വേഷണം നടത്തിക്കാം. Read more in App