Challenger App

No.1 PSC Learning App

1M+ Downloads
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?

Aതേൻ അമൃത്

Bമിഠായി

Cഹൃദ്യം

Dആർദ്രം

Answer:

B. മിഠായി

Read Explanation:

  • കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ് മുഖേന ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര പരിചരണം നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണ് മിഠായി പദ്ധതി.

ലക്ഷ്യം:

  • ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യവും ആധുനികവുമായ ചികിത്സയും പരിചരണവും ഉറപ്പാക്കുക.

  • രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ, പ്രത്യേകിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും, അവബോധം സൃഷ്ടിക്കുക.

  • പ്രമേഹബാധിതരായ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാൻ സഹായിക്കുക.


Related Questions:

മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) ഏതാണ്?
കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?
രോഗകാരിയായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വയ്ക്കുന്ന കർമ്മപദ്ധതിയായ KARSAP (Kerala Antimicrobial Resistance Strategic Action Plan) കേരളത്തിൽ തുടങ്ങിയത് എപ്പോൾ ?
ക്ഷയ രോഗനിരക്ക് കുറച്ചു കൊണ്ടുവന്ന പ്രദേശങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരം ലഭിച്ച ഏക സംസ്ഥാനം ?