Challenger App

No.1 PSC Learning App

1M+ Downloads
പ്രശ്നത്തെ ഉപപ്രശ്നങ്ങളാക്കി മാറ്റി പരിഹാരം കാണുന്ന പഠനരീതി ?

Aആഗമന രീതി

Bപ്രോജക്ട് രീതി

Cഅപഗ്രഥന രീതി

Dഅന്വേഷണാത്മക രീതി

Answer:

C. അപഗ്രഥന രീതി

Read Explanation:

അപഗ്രഥന രീതി (Analytical Method)
  • പ്രശ്നത്തെ ഉപപ്രശ്നങ്ങളാക്കി മാറ്റി പരിഹാരം കാണുന്ന പഠനരീതി - അപഗ്രഥന രീതി
  • അപഗ്രഥന രീതിയിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്ന കാരണവും തിരിച്ചറിയാൻ സാധിക്കുന്നു.
  • അപഗ്രഥന രീതിയുടെ പ്രധാന നേട്ടങ്ങൾ :-
    • പഠിതാവിന്റെ എല്ലാ സംശയങ്ങളേയും ദൂരീകരിക്കാൻ കഴിയുന്ന യുക്തിസഹമായ രീതി.
    • കണ്ടെത്തൽ പഠനത്തിനും ആശയഗ്രഹണത്തിനും ഏറ്റവും യോജിച്ച രീതി
    • പഠനരീതിയുടെ ഓരോ ഘട്ടവും സ്വാഭാവികമായി വികസിച്ചു വരുന്നതും യുക്തി സഹവും നീതീകരിക്കാൻ കഴിയുന്നതുമാണ്
    • ഓരോ ഘട്ടത്തിലും പഠിതാവ് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് പഠിതാവിന്റെ ചിന്താശേഷി വർധിപ്പിക്കും.
  • “മനസ്സിന്റെ ഉയർന്ന തലത്തിലുള്ള പ്രകടനമാണ് അപഗ്രഥനം" - തോൺഡെെക്ക്
  • അപഗ്രഥന രീതിയുടെ പരിമിതികൾ :-
    • ദൈർഘ്യമേറിയ പ്രക്രിയയാണ്
    • മികവും വേഗവും ആർജിക്കാൻ പ്രയാസം
 
 
 

Related Questions:

Year plan includes:
'മർദ്ദിതരുടെ ബോധനശാസ്ത്രം' എന്ന കൃതിയുടെ കർത്താവ് ആര്?
Select the correct statement:
ഒരു ബോൾ പോയിൻറ് പേന എത്ര നാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അത് എങ്ങനെ കണ്ടെത്താം എന്ന് ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയിന്റ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്?
Delivered to a small group of peers or students :