പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണയാണ് ‘ചരിത്രപരമായ പ്രമേയം’ പാസാക്കാൻ പ്ലീനം വിളിച്ചുചേർത്തത്.
മുൻപ് 1945 ൽ മാവോയുടെ അധീശത്വം സ്ഥാപിക്കുന്നതിനും 1981 ൽ മാവോയിസത്തെ തള്ളി ഡെങ്ങിന്റെ പരിഷ്കാരങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനുമാണ് സമാനമായ സമ്മേളനം നടന്നത്.