Challenger App

No.1 PSC Learning App

1M+ Downloads
പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ് ?

Aഋഗ്വേദം

Bസാമവേദം

Cഅഥർവവേദം

Dയജുർവേദം

Answer:

A. ഋഗ്വേദം

Read Explanation:

ഋഗ്വോദം

  • ആദിവേദമാണ് ഋഗ്വേദം.

  • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

  • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

  • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

  • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

  • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

  • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

  • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

  • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

  • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

  • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

  • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

  • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


Related Questions:

ആര്യ കാലഘട്ടത്തിൽ ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ഋഗ്വേദകാലത്തെ സാമൂഹ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഋഗ്വേദകാലത്ത് ആര്യസമുദായം പല ഗോത്രങ്ങളായി പിരിഞ്ഞിരുന്നു.
  2. ഓരോ ഗോത്രവും പല 'കുലങ്ങൾ' കൂടിച്ചേർന്നതായിരുന്നു. 
  3. ഏകഭാര്യത്വം നിഷ്‌കർഷിച്ചിരുന്നുവെങ്കിലും രാജാക്കന്മാർ ഉൾപ്പെടെ ഉയർന്ന വർഗ്ഗക്കാരുടെയിടയിൽ ബഹുഭാര്യത്വവും ഉണ്ടായിരുന്നു. 
  4. സ്ത്രീകൾ ഏകഭർത്തൃത്വം കർശനമായി പാലിക്കണമെന്നായിരുന്നു വ്യവസ്ഥ 
  5. വിവാഹം പരിപാവനമായ ഒരു ചടങ്ങായിട്ടാണ് കരുതിപ്പോന്നത്. അതിനാൽ വിവാഹ ബന്ധം വേർപെടുത്തുവാൻ അനുവദിച്ചിരുന്നില്ല. 
    ഋഗ്വേദത്തിൽ മണ്ഡകശ്ലോകം പരാമർശിക്കുന്നത് എന്തിനെ കുറിച്ചാണ് ?
    “യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്” എന്ന് പറയുന്ന വേദം?