Challenger App

No.1 PSC Learning App

1M+ Downloads

പ്രസ്താവന : പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു. സൂചനയിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :

  1. മഹാനദി
  2. പെരിയാർ
  3. താപ്തി
  4. ലൂണി

    Aഒന്ന് മാത്രം

    Bരണ്ടും മൂന്നും

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    B. രണ്ടും മൂന്നും

    Read Explanation:

    താപ്തി

    • നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
    • 'താപി' എന്നും അറിയപ്പെടുന്നു.
    • പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
    • ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
    • മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
    • 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
    • തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
    • കാക്രപ്പാറ, ഉകായ്‌ എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു

    പെരിയാർ

    • കേരളത്തിലെ ഏറ്റവും വലിയ നദി.
    • “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി അറിയപ്പെടുന്നു.
    • സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
    • ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
    • 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി

    മഹാനദി

    • വടക്കേ ഇന്ത്യയിലെ നാല് വൻ നദികളിൽ ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കാത്ത ഒരേയൊരു നദി
    • ഛത്തീസ്ഗഡിലെ റായ്‌പൂർ ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം.
    • പ്രധാനമായും ഛത്തീസ്ഗഢിലൂടെയും ഒറീസയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്.
    • ഏകദേശം 860 കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവിൽ ബംഗാൾ ഉൾക്കടലിനോട് ചേരുന്നു
    • ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും ജലസേചനം, കൃഷി, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു

    ലൂണി

    • പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദി
    • സംസ്കൃതത്തിൽ 'ലവണവാരി' എന്നാണ് പേര്.
    • ഏകദേശം 530 കിലോമീറ്റർ നീളമുണ്ട്.
    • രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർ‌വത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം
    • റാൻ ഓഫ് കച്ചാണ് പതന സ്ഥാനം 

    Related Questions:

    താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1.യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.

    2."തമസ്യ" എന്ന പേര് കൂടി ടോൺസ് നദിക്ക് നൽകപ്പെട്ടിരിക്കുന്നു.

    3.റാണാ പ്രതാപ് സാഗർ ഡാം ടോൺസ് നദിയിൽ സ്ഥിതി ചെയ്യുന്നു.

    വിവേകാനന്ദസേതു ഏത് നദിക്ക് കുറുകേയുള്ള പാലമാണ്?
    ശ്രീനഗർ ഏത് നദിയുടെ തീരത്താണ്
    താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത് ?