App Logo

No.1 PSC Learning App

1M+ Downloads
പ്രായോഗികബുദ്ധിയോടെ കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും സമ്പാദിക്കാൻ സഹായിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് ?

Aഘടകാംശബുദ്ധി

Bസന്ദർഭോചിതബുദ്ധി

Cഅനുഭവാർജിതബുദ്ധി

Dദൃശ്യ സ്ഥലപര ബുദ്ധി

Answer:

B. സന്ദർഭോചിതബുദ്ധി

Read Explanation:

ട്രയാർക്കിക് സിദ്ധാന്തം (Triarchic Theory) 

  • ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് ട്രൈയാർക്കിക് സിദ്ധാന്തം അവതരിപ്പിച്ചത് - റോബർട്ട് ജെ.സ്റ്റേൺബർഗ് (Robert.J. Sternberg)
  • സ്റ്റേൺബർഗ്ൻ്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിക്ക് 3 തലങ്ങൾ ഉണ്ട്.
    1. ഘടകാംശബുദ്ധി (Componential intelligence - Analytical Skills)
    2. അനുഭവാർജിതബുദ്ധി (Experiential intelligence - Creativity Skills)
    3. സന്ദർഭോചിതബുദ്ധി (Contextual intelligence - Practical skills) 
  • ഘടകാംശബുദ്ധി 
    • ഒരു വസ്തുതയെ വിശകലനം ചെയ്ത് കാര്യകാരണ സഹിതം മനസിലാക്കി ചിന്തിക്കാനുള്ള കഴിവ്.
  • അനുഭവാർജിതബുദ്ധി 
    • ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള കഴിവ്.
    • പ്രശ്നത്തെ സ്വാഭാവികമായി തനിയെ നേരിടുകയും ക്രിയാത്മകമായും സ്വതന്ത്രമായും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഈ ബുദ്ധിയുടെ പ്രത്യേകതയാണ്.
  • സന്ദർഭോചിതബുദ്ധി
    • സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനും അവയെ തനിക്ക് അനുകൂലമായി മാറ്റാനുമുള്ള ശേഷി.
    • പ്രായോഗികബുദ്ധിയോടെ കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരുടെ പ്രീതിയും അംഗീകാരവും സമ്പാദിക്കാൻ സഹായിക്കുന്ന ബുദ്ധി.

Related Questions:

Who among the following is considered as the father of intelligence test
ബുദ്ധിയുടെ പ്രവർത്തനങ്ങൾ വിശകലന ചെയ്തു കൊണ്ട് ഒൻപതു തരം ബുദ്ധിസവിശേഷതകൾ കണ്ടെത്തിയത് ആര് ?
"ഇൻറലിജൻസ് റീഫ്രയിമിഡ്‌ : മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ട്വൻറ്റി ഫസ്റ്റ് സെഞ്ച്വറി "എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ?
The name william Stern is closely associatede with:
Animals do not have