App Logo

No.1 PSC Learning App

1M+ Downloads
പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം ?

Aസ്വാഭാവികമായ വളർച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കുക

Bകുട്ടികളിൽ ശരിയായ അഹം ബോധവും ആത്മാഭിമാനവും ഉയർത്തുക

Cപ്രവർത്തിച്ച് പഠിക്കുക

Dസ്വയം തിരുത്താൻ ഉതകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക

Answer:

C. പ്രവർത്തിച്ച് പഠിക്കുക

Read Explanation:

പ്രായോഗിക വാദം 
  • പ്രായോഗിക ജീവിതത്തിൽ ഫലപ്രദമായി ജീവി നാവശ്യമായ നൈപുണികൾ ആർജ്ജിക്കലാണ് വിദ്യാഭ്യാസം - പ്രായോഗിക വാദികൾ
  • ജനാധിപത്യ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയ ദാർശനികൻ - ജോൺ ഡ്യൂയി
  • യഥാർത്ഥമായ അനുഭവങ്ങളിൽ നിന്ന് പഠനാവസരങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത പ്രായോഗിക വാദികളാണ് പ്രൊജക്ട് രീതി പഠനത്തിനായി നിർദ്ദേശിച്ചത്. 
  • "പ്രവർത്തിച്ച് പഠിക്കുക" എന്നതാണ് പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം. 
  • ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങൾ മുമ്പോട്ടുവച്ചവരാണ് പ്രായോഗിക വാദികൾ
  • "വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് പ്രായോഗികവാദം നിർദ്ദേശിച്ചു.
  • സ്വയം നിയന്ത്രിതമായ അച്ചടക്കത്തിന്റെ പക്ഷത്തായിരുന്നു പ്രായോഗിക വാദികൾ
 

Related Questions:

നാം എപ്പോഴാണോ പ്രശ്നനങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത് എന്ന് പ്രസ്താവിച്ചത്
ഒരു വിദ്യാർത്ഥി നിങ്ങളുടെ വീട്ടിൽ വരുകയും അവന്റെ പ്രശ്നങ്ങളും വിഷമങ്ങളും നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങൾ എങ്ങനെ പ്രതികരിക്കും?
Characteristics of constructivist classroom is
പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡ് എന്ന ഗ്രന്ഥം ആരുടേതാണ് ?
ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തിൻറെ പ്രത്യേകത ?