പ്രീ-പ്രൈമറി പാഠ്യ പദ്ധതിയിൽ താഴെപ്പറയുന്ന ഏത് പാഠ്യപദ്ധതിയാണ് മനഃശാസ്ത്രജ്ഞർ പരിഗണിക്കാത്തത് ?
Aവിഷയ കേന്ദ്രീകൃത പാഠ്യപദ്ധതി
Bശിശു കേന്ദ്രീകൃത പാഠ്യപദ്ധതി
Cഅനുഭവാധിഷ്ഠിത പാഠ്യപദ്ധതി
Dഉദ്ഗ്രഥിത പാഠ്യപദ്ധതി
Answer:
A. വിഷയ കേന്ദ്രീകൃത പാഠ്യപദ്ധതി
Read Explanation:
വിഷയബന്ധിത പാഠ്യപദ്ധതി
- പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി വെവ്വേറെ അവതരിപ്പിക്കുന്നതാണ് - വിഷയബന്ധിത രീതി
- മൂന്നാം ക്ലാസ് മുതൽ ഈ രീതി സ്വീകരിക്കുന്നു.
- മൂന്നാം ക്ലാസിലും നാലാം ക്ലാസിലും ഗണിതം, ഭാഷ, പരിസരപഠനം എന്നിങ്ങനെ വിഷയം തിരിച്ച് പഠനാനുഭവങ്ങൾ നൽകുന്നു.
- അഞ്ചാം ക്ലാസിൽ പരിസരപഠനത്തിന്റെ ഉദ്ഗ്രഥന സ്വഭാവം മാറ്റി സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നിങ്ങനെ അവതരിപ്പിക്കുന്നു.
- ഉയർന്ന ക്ലാസുകളിൽ ഈ വിഷയങ്ങൾ വിഭജിച്ചാണ് അവതരിപ്പിക്കുന്നത്.
- ഓരോ വിഷയത്തെയും സൂക്ഷ്മമായി പഠിക്കാൻ അതിനെ വിഘടിപ്പിക്കേണ്ടതുണ്ട് എന്നതു കൊണ്ടാണ് ഉയർന്ന ക്ലാസുകളിൽ ഈ രീതി സ്വീകരിച്ചിരിക്കുന്നത്.
ഉദ്ഗ്രഥിത പാഠ്യപദ്ധതി
- പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
- ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു.
- പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
- ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
ശിശുകേന്ദ്രികൃത പാഠ്യപദ്ധതി
- ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
- ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.
പ്രവർത്തനാധിഷ്ഠിത / അനുഭവാധിഷ്ഠിത പാഠ്യപദ്ധതി
- ജോൺ ഡ്യൂയിയുടെ വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ രൂപം കൊണ്ടതാണ് പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി
- നേരിട്ടുള്ള അനുഭവമാണ് പഠനത്തിന് അടിസ്ഥാനം
- പഠിതാവിന് സാംഗത്യമുള്ള പ്രവർത്തനങ്ങളിലൂടെയാണ് പഠനവും ബോധനവും നിർവഹിക്കപ്പെടേണ്ടത്.
- പ്രശ്നപരിഹരണത്തിനാണ് പ്രാധാന്യം നൽകുന്നത്
- പഠിതാക്കളുടെ താൽപര്യങ്ങളും ആവശ്യങ്ങളുമായിരിക്കണം പഠനപ്രവർത്തനങ്ങളുടെ പശ്ചാത്തലം
- ഓരോ പഠിതാവിനും സ്വന്തം നിലയിൽ പുരോഗമിക്കാനുള്ള വഴക്കം ഇത്തരം പാഠ്യപദ്ധതിയിലുണ്ടായിരിക്കും.