App Logo

No.1 PSC Learning App

1M+ Downloads
'പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിനോദ് തൻറെ മൂത്ത സഹോദരൻ നേടിയ തിളക്കമാർന്ന വിജയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു'. ഇവിടെ വിനോദ് അനുവർത്തിക്കുന്ന പ്രതിരോധതന്ത്രം :

Aപ്രക്ഷേപണം

Bയുക്തീകരണം

Cനഷ്ടപരിഹരണം

Dതാദാത്മീകരണം

Answer:

D. താദാത്മീകരണം

Read Explanation:

താദാത്മീകരണം (Identification)

  • തൻറെ പോരായ്മകളിൽ നിന്നും പരാജയങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നതാണ് താദാത്മീകരണത്തിൻറെ സ്വഭാവം.
  • ഉദാ : കളികളിൽ വേണ്ടത്ര നിപുണതയില്ലാത്ത കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താരതമ്യം നേടി കീർത്തിക്കും അംഗീകാരത്തിനും ഉള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.

Related Questions:

ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
  4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
    വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി ?

    കേസ് സ്റ്റഡിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി  പഠിക്കുന്ന രീതിയാണിത്.
    2. ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുളള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുളള ഒരു മാർഗമാണ്
    3. മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡിപ്രയോജനപ്പെടുത്താറുണ്ട്.
    4. അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് ഈ രീതി ഉപയോഗപ്പെടുത്തുന്നത് 
    5.  ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു. 
      വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?