App Logo

No.1 PSC Learning App

1M+ Downloads
പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bമൂലം തിരുനാൾ രാമവർമ്മ

Cവിശാഖം തിരുനാൾ രാമ വർമ്മ

Dഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Answer:

B. മൂലം തിരുനാൾ രാമവർമ്മ

Read Explanation:

പൗരസമത്വവാദ പ്രക്ഷോഭം

  • 1919ൽ തി രുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം
  • അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
  • ടി.കെ മാധവൻ , എ .ജെ ജോൺ ,എൻ.വി ജോസഫ് എന്നിവരാണ് പ്രക്ഷോഭത്തിന് നേത്രത്വം നൽകിയത്. 
  • പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : മൂലം തിരുനാൾ രാമവർമ്മ
  • പ്രക്ഷോഭത്തെ തുടർന്ന് 1922ല്‍ ലാന്‍ഡ്‌ റവന്യൂ വകുപ്പ്‌ വിഭജിച്ചുകൊണ്ട്‌ റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകള്‍ നിലവില്‍ വന്നു.
  • ഇതോടെ റവന്യൂ വകുപ്പില്‍ അവര്‍ണ്ണരും ഹൈന്ദവേതരരും നിയമിക്കപ്പെടാന്‍ ആരംഭിച്ചു.

 


Related Questions:

താഴെ തന്നിരിക്കുന്നതിൽ മാർത്താണ്ഡവർമ നിർമിച്ച ഡാമുകളിൽ പെടാത്തത് ഏത്?  

i) പള്ളികൊണ്ടൻ ഡാം

ii) ചാട്ടുപുത്തൂർ ഡാം

iii) ശബരി ഡാം

iv) നെയ്യാർ ഡാം 

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?
1821 ൽ കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു ?
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവതാംകൂർ ഭരണാധികാരി ആരാണ് ?