ഫല നിയമം (law of effect) ആരുടേതാണ് ?
Aപിയാഷെ
Bസ്കിന്നർ
Cതോൺഡൈക്
Dപാവ്ലോവ്
Answer:
C. തോൺഡൈക്
Read Explanation:
തോൺണ്ടെെക്ക്
- തോൺണ്ടെെക്ക് ശ്രമ പരാജയ പഠന സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് പഠന നിയമങ്ങൾ ആവിഷ്കരിച്ചു.
- തോൺണ്ടെെക്കിൻ്റെ പഠന നിയമങ്ങൾ പഠന നിയമത്രയം എന്നറിയപ്പെടുന്നു.
- പലതവണ ശ്രമ പരാജയങ്ങൾ നടക്കുമ്പോൾ ശരിയായ പഠനം നടക്കുന്നു എന്ന് തോൺണ്ടെെക്ക് വാദിച്ചു.
- ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ (Trilogy of learning)
- സന്നദ്ധത നിയമം (Law of Rediness)
- ഫല നിയമം / പരിണാമ നിയമം (Law of Effect)
- അഭ്യാസ നിയമം / ആവർത്തന നിയമം (Law of Exercise)
ഫല നിയമം (law of effect)
"ഒരു പ്രത്യേക സാഹചര്യത്തിൽ തൃപ്തികരമായ ഫലം ഉളവാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്" ഇതാണ് തോൺഡൈക്ൻ്റെ ഫല നിയമം.