App Logo

No.1 PSC Learning App

1M+ Downloads
ഫലകസംയോജനം എത്ര തരത്തിൽ സംഭവിക്കാം?

A2

B3

C6

D4

Answer:

B. 3

Read Explanation:

സംയോജക സീമ

  • ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ
  • കൂട്ടിമുട്ടുന്ന ഫലകങ്ങളുടെ സാന്ദ്രതയുടെ തോത് അനുസരിച്ച് കൂടുതൽ സാന്ദ്രത ഉള്ളത് കുറവുള്ളതിന്റെ മുകളിലേക് തെന്നി നിരങ്ങി സഞ്ചരിക്കുന്നു. 
  • ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ  നിമഞ്ജന മേഖല എന്ന് പറയുന്നു. 
  • ഭൂഘണ്ടങ്ങളുടെ സാന്ദ്രത സമുദ്ര ഭൂപാളിയെക്കാൾ കുറവ് ആയതു കൊണ്ട് ഇവ കൂട്ടിമുട്ടുമ്പോൾ എല്ലായ്പോഴും സമുദ്ര ഭൂപാളി ഭൌമാന്തർ ഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.
  • ഭൂഘണ്ടങ്ങൾ ആണു കൂട്ടിമുട്ടുന്നതെങ്കിൽ അവിടെ സാന്ദ്രത കുറവുള്ളതിൻെ  ഉയർച്ച സംഭവിക്കുന്നു.
  • ഇങ്ങനെ ഉയരം കൂടിയ പാർവത നിരകൾ സൃഷ്ടിക്കപ്പെടുന്നു. ഇവിടെയും സാന്ദ്രത കൂടിയ ഫലകം ഭൌമാന്തർ ഭാഗത്തേക്ക്‌ ആഴ്ന്നിറങ്ങുന്നു.
  • ഹിമാലയവും ആല്പ്സും രൂപപ്പെട്ടത്  സംയോജക സീമയ്ക്ക് ഉദാഹരണമാണ്.

ഫലകസംയോജനം മൂന്നുതരത്തിൽ സംഭവിക്കാം:

  1. സമുദ്രഫലകവും വൻകരഫലകവും തമ്മിൽ 
  2. രണ്ട് സമുദ്രഫലകങ്ങൾ തമ്മിൽ 
  3. രണ്ട് വൻകരഫലകങ്ങൾ തമ്മിൽ

Related Questions:

Which country is known as the Lady of Snow?
സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
“Karewas' means :
പ്രകൃതിയിലെ ചില ധാതുക്കൾ വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയ ?
ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?